മിൽമ കാന്റീനിലെ ഊണിലെ സാമ്പാറിൽ ചത്ത തവള

Published by
Brave India Desk

ആലപ്പുഴ: മിൽ മ കാന്റീനിൽ വിളമ്പിയ ഊണിനോടൊപ്പമുള്ള സാമ്പാറിൽ നിന്ന് ചത്ത തവളയെ കിട്ടി. പുന്നപ്രയിലെ മിൽമ കാന്റീനിൽ നിന്നാണ് ചത്ത തവളയെ കിട്ടിയത്. മിൽമയിലെ എൻജിനിയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരൻ ഊണുകഴിക്കുമ്പോഴാണ് ഇത് ശ്രദ്ധയിൽപ്പെടുന്നത്. പിന്നാലെ സംഭവം സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ചർച്ചയായി.

വിവരം ശ്രദ്ധയിൽപ്പെട്ടിരുന്നതായി ഡയറി മാനേജർ ശ്യാമകൃഷ്ണൻ പറഞ്ഞു. കാന്റീൻ നടത്തിപ്പുകാരനിൽ നിന്നു വിവരങ്ങൾ ശേഖരിച്ചു. കാന്റീൻ നടത്തിപ്പിനായി പുതിയ കരാർ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Share
Leave a Comment

Recent News