ഇതെന്ത് ജന്മം എന്ന് ആൾക്കാരെ കൊണ്ട് സ്നേഹത്തോടെയും അതിലേറെ അത്ഭുതത്തോടെയും പറയിപ്പിക്കുന്ന ഒരാളാണ് പ്രണവ് മോഹൻലാൽ. തന്റെ സവിശേഷത നിറഞ്ഞ വ്യക്തിത്വം കൊണ്ടും വിഭിന്നമായ ശീലങ്ങൾ കൊണ്ടും ആരാധക വൃന്ദത്തെയും കേരളത്തിലെ സിനിമാ പ്രേമികളെയും അതിശയിപ്പിച്ചു കൊണ്ടിരിക്കുന്ന പ്രണവ് മോഹൻലാലിന് ആശംസയുമായി വന്നിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ നടൻ മോഹൻ ലാൽ.
ജന്മദിനാശംസകൾ എൻ്റെ പ്രിയപ്പെട്ട അപ്പു.. ഈ വർഷവും നിന്നെപ്പോലെ തന്നെ സ്പെഷ്യൽ ആയിരിക്കട്ടെ!
ഒരുപാട് സ്നേഹത്തോടെ
അച്ച
ഇതിനോടൊപ്പം പ്രണവ് ഏതോ യാത്രയിൽ എടുത്ത ഒരു സിംഗിൾ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. അനവധി പേരാണ് മോഹൻലാലിൻറെ പോസ്റ്റിന്റെ താഴെ കമന്റുമായി വരുന്നത്. പ്രണവിന്റെ സഹോദരി വിസ്മയയും അതിലുണ്ട്.
സഹോദരി വിസ്മയ മോഹന്‍ലാലും ചേട്ടന് ആശംസകള്‍ അറിയിച്ച് എത്തിയിട്ടുണ്ട്. ഒരുമിച്ചുള്ള ഏതോ യാത്രയില്‍, എവിടെ വച്ചോ ചായ കുടിയ്ക്കുന്ന ചിത്രത്തിനൊപ്പമാണ് വിസ്മയയുടെ പോസ്റ്റ്. ‘ഹാപ്പി ബര്‍ത്ത്‌ഡേ ബ്രോസ്‌കി’ എന്നാണ് വിസ്മയയുടെ ക്യാപ്ഷന്‍.
Leave a Comment