ഉള്ളുലച്ച ദുരന്തം; നോവായി വയനാട്; കാണാതായത് 29 കുട്ടികളെ; തകർന്നത് 300ലധികം കെട്ടിടങ്ങൾ

Published by
Brave India Desk

തിരുവനന്തപുരം: ഒരു രാത്രിയോടെ തുടച്ചു നീക്കപ്പെട്ട ദുരന്തത്തിൽ വിറങ്ങലിച്ച് കേരളം. 29 ഓളം കുട്ടികളെയാണ് ദുരന്തഭൂമിയിൽ നിന്നും കാണാതായത്. മുണ്ടക്കൈ, വെള്ളാർമല പ്രദേശത്തെ രണ്ട് സ്‌കൂളുകളിൽ നിന്നും മേപ്പാടി ഭാഗത്തെ രണ്ട് സ്‌കൂളുകളിൽ നിന്നുമായാണ് കുട്ടികളെ കാണാതായിട്ടുള്ളത്.

ഉരുൾപൊട്ടിയ പ്രദേശത്ത് രണ്ട് സ്‌കൂളുകളാണ് ഉണ്ടായിരുന്നത്. ഇതിൽ വെള്ളാർമല സ്എകൂളിൽ നിന്നുമാണ് 11 കുട്ടികളെ കാണാതായതെന്ന് ഡിഡിഇ ശശീന്ദ്രവ്യാസ് വിഎ ഉദ്യോഗസ്ഥതല യോഗത്തിൽ അറിയിച്ചു. കാണാതായ കുട്ടികളിൽ നാല് പേരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. ബാക്കിയുള്ളവർ ഇപ്പോഴും കാണാമറയത്ത് തന്നെയാണ്.

അതേസമയം, ദുരന്തമേഖലയിൽ ഇനി ആരും ജീവനോടെ ഉണ്ടാകാൻ സാധ്യതയില്ലെന്ന് രക്ഷാപ്രവർർത്തനത്തിന് നേതൃത്വം നൽകുന്ന മേജർ ജനറൽ വിടി മാത്യു അറിയിച്ചു. സൈന്യത്തിന്റെ 500 പേരാണ് പ്രദേശത്ത് തിരച്ചിൽ നടത്തുന്നത്. ഇനി ആരെയും ജീവനോടെ രക്ഷപ്പെടുത്താനില്ലെന്നാണ് കരുതുന്നത്. നിരവധി മൃതഹേങ്ങൾ ഇനി കണ്ടെത്താനുണ്ട്. മനുഷ്യശരീരങ്ങൾ കണ്ടെത്താനായി മൂന്ന് സ്‌നിഫർ ഡോഗുകളും പ്രദേശത്തുണ്ടെന്ന് മേജർ അറിയിച്ചു.

Share
Leave a Comment

Recent News