ദേശീയതയുടെ വഴിയിലേക്ക് ; പ്രശസ്ത സംഗീത സംവിധായകൻ മോഹൻ സിത്താര ബിജെപിയിൽ ചേർന്നു

Published by
Brave India Desk

തൃശ്ശൂർ : മലയാള സിനിമ രംഗത്തെ ഒരു പ്രമുഖൻ കൂടി ദേശീയതയുടെ വഴിയിലേക്ക്. പ്രശസ്ത സം​ഗീത സംവിധായകൻ മോഹൻ സിത്താര തിങ്കളാഴ്ച ബിജെപിയിൽ ചേർന്നു. സെപ്റ്റംബർ മുതൽ ആരംഭിക്കുന്ന ബിജെപിയുടെ മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ തൃശ്ശൂർ ജില്ലയിലെ ആരംഭം മഹാനായ കലാകാരന്റെ പാർട്ടി പ്രവേശനത്തോടുകൂടിയായിരുന്നു.

ബിജെപി തൃശൂർ ജില്ലാ പ്രസിഡൻ്റ് അഡ്വ കെ കെ അനീഷ് കുമാർ ആണ് മോഹൻ സിത്താരയ്ക്ക് അംഗത്വം നൽകി ബിജെപിയിലേക്ക് സ്വീകരിച്ചത്. ബിജെപി മണ്ഡലം പ്രസിഡൻറ് രഘുനാഥ് സി മേനോൻ, സംസ്ഥാന കമ്മറ്റിയംഗം മുരളി കൊളങ്ങാട്ട്, മണ്ഡലം ജനറൽ സെക്രട്ടറി സുശാന്ത് അയിനിക്കുന്നത്ത് എന്നിവരും മഹാനായ കലാകാരൻ മോഹൻ സിത്താരയുടെ ബിജെപി പ്രവേശന ചടങ്ങിൽ പങ്കെടുത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗത്വം പുതുക്കിക്കൊണ്ടാണ് സെപ്റ്റംബറിൽ ആരംഭിക്കുന്ന ബിജെപിയുടെ മെമ്പർഷിപ്പ് ക്യാമ്പയിന് ആരംഭം കുറിച്ചത്. ഒക്ടോബർ 15 വരെ നീണ്ടു നിൽക്കുന്നതായിരിക്കും ബിജെപിയുടെ മെമ്പർഷിപ്പ് ക്യാമ്പയിൻ. തൃശ്ശൂർ ജില്ലയിൽ പുതുതായി 7 ലക്ഷം പേരെയെങ്കിലും പാർട്ടിയിലേക്ക് സ്വീകരിക്കാനാണ് ബിജെപി ഒരുങ്ങുന്നത്.

Share
Leave a Comment

Recent News