സഖ്യ സർക്കാരാണെന്ന് കരുതി ആരും സന്തോഷിക്കണ്ട; ധീരമായ നടപടികൾ മോഡി 3.0 യിലും തുടരും; നയം വ്യക്തമാക്കി നിർമല സീതാരാമൻ

Published by
Brave India Desk

ന്യൂഡൽഹി: കൂട്ടുകക്ഷി രാഷ്ട്രീയം മോദി 3.0 യുടെ ഭരണത്തെ ഞെരുക്കുമെന്ന പൊതുബോധം തള്ളി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കഴിഞ്ഞ രണ്ടു തവണ എങ്ങനെയായിരുന്നോ അത് പോലെ തന്നെ തുടരുമെന്നും, ധീരമായ പരിഷ്‌കാരങ്ങൾ ഇനിയും ഉണ്ടാകുമെന്നും ധനമന്ത്രി വ്യക്തമാക്കി.

ന്യൂസ് 18-ൻ്റെ ‘ചൗപൽ’ പരിപാടിയിൽ നെറ്റ്‌വർക്ക് 18 എഡിറ്റർ-ഇൻ-ചീഫ് രാഹുൽ ജോഷിയുമായി നടത്തിയ സംഭാഷണത്തിനിടെയാണ് , സർക്കാരിൻ്റെ പ്രവർത്തനത്തെക്കുറിച്ച് “ഒരു ആശങ്കയും ആവശ്യമില്ല” എന്ന് ധനമന്ത്രി വ്യക്തമാക്കിയത്. “ധീരമായ പരിഷ്‌കാരങ്ങൾ തുടരും. ഞങ്ങൾ വ്യവസ്ഥാപിത പരിഷ്‌കാരങ്ങളും ജനങ്ങൾക്ക് ക്ഷേമ പദ്ധതികളും ചെയ്‌തതുപോലെ, ഞങ്ങൾ അത് തുടരും,” അവർ പറഞ്ഞു.

ഇടക്കാല ബജറ്റിൽ, സ്ത്രീകൾ, യുവാക്കൾ, കർഷകർ എന്നിവരുൾപ്പെടെ നാല് വിഭാഗം ആളുകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് ഞങ്ങൾ പറഞ്ഞിരുന്നു. ഞങ്ങൾ അത് നടപ്പിലാക്കും. അതല്ലാതെ ജാതിയുടെ പേരിൽ ഒരിക്കലും ഞങ്ങൾ വികസനം നടപ്പിലാക്കില്ലെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

 

Share
Leave a Comment

Recent News