ഭൂമി തട്ടിപ്പ് കേസ് ;സിദ്ധരാമയ്യക്കെതിരെ ലോകായുക്ത അന്വേഷണം

Published by
Brave India Desk

ബംഗളൂരൂ : ഭൂമി തട്ടിപ്പ് കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ലോകായുക്ത . എംപിമാർ, എംഎൽഎമാർ എന്നിവർക്കെതിരായ ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യുന്ന ബംഗളുരുവിലെ കോടതിയാണ് ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടത്. ഡിസംബർ 24നകം അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് കോടതി നിർദേശം.

മുഡ കേസിൽ മുഖ്യമന്ത്രിയെയും മറ്റു കുടുംബാംഗങ്ങളെയും പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ താവർചന്ദ് ഗെലോട്ട് അനുമതി നൽകിയിരുന്നു. പ്രഥമ ദൃഷ്ട്യാ കേസ് എടുക്കാൻ തെളിവുണ്ടെന്ന് കാട്ടിയാണ് ഗവർണർ അനുമതി നൽകിയത്. ഇതിന് പിന്നാലെയാണ് ഹർജിയുമായി സിദ്ധരാമയ്യ കോടതിയെ സമീപിച്ചത്. എന്നാൽ ഹർജി കഴിഞ്ഞ ദിവസം കർണാടക ഹൈക്കോടതി തള്ളുകയായിരുന്നു. സ്റ്റിസ് നാഗപ്രസന്നയുടെ ബെഞ്ചാണ് വിധി പറഞ്ഞത്. സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ ഹൈക്കോടതി അനുമതി നൽകി, ഗവർണറുടെ നടപടി കോടതി ശരി വയ്ക്കുകയായിരുന്നു.

മൈസുരു അർബൻ ഡെവലപ്മെന്റ് അതോറിട്ടിയുടെ (മുഡ) 14ഹൗസിംഗ് പ്ലോട്ടുകൾ സിദ്ധരാമയ്യയുടെ ഭാര്യ ബി. എം. പാർവതിക്ക് അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്നും ഇത് മൂലം ഖജനാവിന് 45കോടി നഷ്ടമുണ്ടായിട്ടുണ്ടെന്നുമാണ് പരാതി. മലയാളിയായ ടി.ജെ. അബ്രഹാം, പ്രദീപ് കുമാർ, സ്‌നേഹമയി കൃഷ്ണ എന്നിവരാണ് ഗവർണർക്ക് പരാതി നൽകിയത് .
ഇതോടൊണ് സംഭവം പുറത്തായത്. ഈ ഭൂമിയെക്കുറിച്ച് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പരാമർശിച്ചിട്ടില്ലെന്ന് കാട്ടിയാണ് അദ്ദേഹം ഗവർണറെ സമീപിച്ചത്. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിടുന്നത്.

 

Share
Leave a Comment

Recent News