തിരുവനന്തപുരം ; പരസ്യപ്രസ്താവന പാടില്ലെന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിർദേശം തള്ളി പി വി അൻവർ ഇന്ന് മാദ്ധ്യമങ്ങളെ കാണും. ഇന്ന് വൈകീട്ട് 4 .30 നാണ് മാദ്ധ്യമങ്ങളെ കാണുന്നത്. ഫേസ്ബൂക്ക് പോസ്റ്റിലൂടെയാണ് അൻവർ വിവരം അറിയിച്ചത്.
വിശ്വാസങ്ങൾക്കും,വിധേയത്വത്തിനും,താൽക്കാലികതയ്ക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണ് ആത്മാഭിമാനം.അതിത്തിരി കൂടുതലുണ്ട്.’നീതിയില്ലെങ്കിൽ നീ തീയാവുക’എന്നാണല്ലോ. ഇന്ന് വൈകിട്ട് നാലരയ്ക്ക് മാദ്ധ്യമങ്ങളെ കാണുന്നുണ്ട് എന്ന് പി വി അൻവർ ഫേസ്ബുക്കിൽ കുറിച്ചു.
രാജി പ്രഖ്യാപിക്കാൻ സാധ്യതയുണ്ട് എന്നാണ് വിവരം. കഴിഞ്ഞ ദിവസം നിലമ്പൂരിൽ നടത്തിയ പ്രസംഗത്തിനിടെ തനിക്ക് അടുത്ത നിയമസഭാ സമ്മേളനത്തിൽ പറയാൻ കഴിയുമോ എന്ന് ഉറപ്പില്ല എന്ന് അൻവർ വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ പി വി അൻവർ ഉന്നയിച്ച ഗുരുതര ആരോപണങ്ങളൊന്നും സിപി എമ്മും സർക്കാറും മുഖവിലയ്‌ക്കെടുത്തിരുന്നില്ല. പി.ശശിക്കെതിരെ അന്വേഷണം നടത്തണമെന്ന പി.വി അൻവർ എം.എൽ.എയുടെ പരാതിയിൽ , പാർട്ടി അന്വേഷണം വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇതിന് പുറമേ എഡിജിപി എം.ആർ അജിത്ത് കുമാറിനെ ചുമതലയിൽ നിന്ന് മാറ്റേണ്ടെന്നും തീരുമാനമായിരുന്നു.
Leave a Comment