വയനാട്: ദിവസവും പുലിയിറങ്ങി ആക്രമിക്കുന്നത് മൂലം ഉറക്കം തന്നെ നഷ്ടമായ അവസ്്ഥയിലാണ് വയനാട് പെരുന്തട്ടയിലെ ജനങ്ങള്‍. ഭയമൊന്നുമില്ലാതെ പട്ടാപ്പകല്‍ തന്നെ വളര്‍ത്തു മൃഗങ്ങളെ ഓരോന്നായി ആക്രമിക്കുന്ന പുലി ജനങ്ങള്‍ കാണ്‍കെ പാറപ്പുറത്ത് വിശ്രമിക്കുകയും ചെയ്യും. അക്രമസംഭവങ്ങളും പരാതികളും വര്‍ധിച്ചതിന് പിന്നാലെ പുലിയെ പിടികൂടാന്‍ വനം വകുപ്പ് കൂടു സ്ഥാപിച്ചു കാത്തിരിക്കുകയാണ്.
വീടുകളോട് ചേര്‍ന്നും എസ്റ്റേറ്റിലുമൊക്കെ പുലി സ്ഥിരം സന്ദര്‍ശകനാണ്. റോഡ് മുറിച്ചു കടക്കലും സ്ഥിരം. ഇടയ്ക്കിടെ വളര്‍ത്തു മൃഗങ്ങളും ആക്രമണത്തിന് ഇരയാകുന്നുണ്ട്. കഴിഞ്ഞ ദിവസം പുലി പശുവിനെ ആക്രമിച്ച് കൊന്നത് പട്ടാപകലാണ്. പുലര്‍ച്ചെ പാലുമായി വരുന്ന ക്ഷീര കര്‍ഷകകര്‍ക്ക് മുന്നില്‍ പല തവണയാണ് പുലി പ്രത്യക്ഷപ്പെട്ടത്. ഇതോടെയാണ് വനം വകുപ്പ് സംഘം സ്ഥലത്തെത്തി ക്യാമറയും കൂടും സ്ഥാപിച്ചത്. ഡി.എഫ്.ഒ അജിത് കുമാറും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
പുലിക്കു പുറമെ കടുവയും മറ്റു വന്യ ജീവികളും സന്ദര്‍ശിക്കാറുമുണ്ട്. എന്നാല്‍ കൂടുതല്‍ ശല്യക്കാരന്‍ ഈ പുലിയാണെന്നാണ് പരാതി. കൂടിനുള്ളില്‍ എന്നെങ്കിലും പുലി കുടുങ്ങുമെന്നും താത്കാലിക ആശ്വാസമാകുമെന്ന വിശ്വാസത്തിലാണ്് പ്രദേശവാസികള്‍.
Leave a Comment