ദിലീപിനെ തളർത്തിയതാണ്; സിനിമയിൽ ലോബികളുണ്ട്; സുരേഷ് ഗോപി പാവവും മാന്യനും

Published by
Brave India Desk

എറണാകുളം: മലയാള സിനിമയിൽ ലോബികളുണ്ടെന്ന് നടൻ കൊല്ലം തുളസി. ആ ലോബിയാണ് ദിലീപിനെ തളർത്തിയത്. ദിലീപിനെ ഒരിക്കലും മോശക്കാരനായി കാണുന്നില്ല. ദിലീപ് വലിയ ആളാണെന്നും കൊല്ലം തുളസി പറഞ്ഞു. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു കൊല്ലം തുളസിയുടെ വെളിപ്പെടുത്തലുകൾ.

മലയാള സനിമയിൽ ശക്തനായി കയറിവന്ന ആളായിരുന്നു ദിലീപ്. അതുകൊണ്ട് ദിലീപിനെ തളർത്തിയത് ആണ്. മലയാള സിനിമയിൽ ലോബികൾ ഉണ്ട്. ആ ലോബിലാണ് ദിലീപിനെ തളർത്തിയത് എന്ന് വിലയിരുത്താമെന്നും കൊല്ലം തുളസി പറയുന്നു.

താൻ ആദ്യം കാണുമ്പോൾ തമാശ അവതരിപ്പിച്ച് നടക്കുന്ന ചെറിയ ചെറുക്കൻ ആയിരുന്നു ദിലീപ്. എന്നാൽ പിന്നീട് വളർന്നു. പടം പ്രൊഡ്യൂസ് ചെയ്യാനുളള ധൈര്യം ദിലീപിന് മാത്രമേ ഉണ്ടായിരുന്നുള്ളു. രണ്ട് മൂന്ന് നടിമാരുമായി ബന്ധം സൂക്ഷിക്കുന്നത് ഭാഗ്യമാണ്. ദിലീപിനെ ഒരിക്കലും മോശക്കാരൻ ആയി കാണുന്നില്ല. ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ചാട്ടവാറുകൊണ്ട് അടിയ്ക്കണം. നടിയെ ആക്രമിച്ച കേസ് എത്ര നാളായി നീണ്ട് പോകുന്നു. എല്ലാറ്റിനെയും നിയന്ത്രിക്കാൻ ദിലീപിന് കഴിയുന്നു എങ്കിൽ ദിലീപ് വലിയ ആളാണ്. പറ്റുമെങ്കിൽ ദിലീപിനെ പ്രധാനമന്ത്രിയാക്കണം എന്നും കൊല്ലം തുളസി പറഞ്ഞു.

സുരേഷ് ഗോപി മാന്യനും പാവവും ആണ്. അതുകൊണ്ട് വളരെ ഇഷ്ടമാണ്. ഒരുപാട് സിനിമകളിൽ തങ്ങൾ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. തന്റെ ആത്മസുഹൃത്താണെന്നും കൊല്ലം തുളസി കൂട്ടിച്ചേർത്തു.

Share
Leave a Comment

Recent News