ബർമുഡ ധരിച്ച് പോലീസ് സ്‌റ്റേഷനിൽ എത്തി ; പരാതി കേൾക്കാതെ തിരിച്ചയച്ചെന്ന പരാതിയുമായി യുവാവ്

Published by
Brave India Desk

കോഴിക്കോട് : യുവാവിന്റെ പരാതി കേൾക്കാൻ പോലീസ് തയ്യാറായില്ലെന്ന് പാരതി. പയ്യോളി സ്വദേശിയാണ് പരാതി നൽകിയിരിക്കുന്നത്. ബർമുഡ ധരിച്ച് പോലീസ് സ്‌റ്റേഷനിൽ എത്തി എന്ന് പറഞ്ഞാണ് പോലീസ് പരാതി കേൾക്കാതിരുന്നത്. പയ്യോളി പോലീസ് സ്‌റ്റേഷനിലാണ് സംഭവം.

ബർമുഡ ധരിച്ചത് കാരണം പോലീസ് തന്നെ കേൾക്കാൻ തയ്യാറായില്ലെന്നും ഇത് മാറ്റിവരണമെന്ന് ആവശ്യപ്പെട്ടതായും പയ്യോളി സ്വദേശിയായ യുവാവ് കോഴിക്കോട് റൂറൽ എസ്പിക്ക് നൽകിയ പരാതിയിൽ പറയുന്നു .

ഒക്ടോബർ രണ്ടിനാണ് പരാതിക്കടിസ്ഥാനമായ സംഭവം ഉണ്ടായത്. വാഹനാപകടവുമായാണ് യുവാവ് പോലീസ് സ്‌റ്റേഷനിൽ എത്തിയത്. വേഷം മാറി വന്നതിന് ശേഷമാണ് പോലീസ് പരാതി കേൾക്കാൻ തയ്യാറായത് എന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ഇതിന് ശേഷമാണ് യുവാവ് എസ്പിയെ സമീപിച്ചത്.

 

 

Share
Leave a Comment

Recent News