മുംബൈ: നടൻ സൽമാൻ ഖാൻ തന്നോട് ചെയ്ത കാര്യങ്ങൾ വച്ച് നോക്കുമ്പോൾ കുപ്രസിദ്ധ ഗ്യാങ്സ്റ്റർ ലോറൻസ് ബിഷ്ണോയ് ഒരു പാവമാണെന്നാണ് തോന്നുന്നതെന്ന് വെളിപ്പെടുത്തി നടിയും സൽമാൻ ഖാന്റെ മുൻ കാമുകിയുമായ സോമി അലി. അടുത്തിടെ വാർത്താ ഏജൻസിയായ ഐ എ എൻ എസിന് നൽകിയ അഭിമുഖത്തിലാണ് , സൽമാൻ ഖാനുമായി ഏകദേശം എട്ട് വർഷത്തോളം ദീർഘകാല ബന്ധത്തിലായിരുന്ന മുൻ നടി സോമി അലി നടനെ കുറിച്ചുള്ള രഹസ്യങ്ങൾ വെളിപ്പെടുത്തിയത്.
“സൽമാൻ എന്നോട് പെരുമാറിയ രീതിയിൽ. അയാള്‍ മറ്റാരോടും പെരുമാറിയിട്ടില്ല. സംഗീതയും കത്രീനയും ഞാന്‍ അനുഭവിച്ചതിന്‍റെ പകുതി പോലും നേകിട്ടില്ല. സല്‍മാന്‍ ഐശ്വര്യ റായിയെ മോശമായി അധിക്ഷേപിച്ചിട്ടുണ്ട്. ഐശ്വര്യയുടെ തോളിന് പരിക്കേല്‍പ്പിച്ചിട്ടുണ്ട് , എന്നാൽ ഒന്നും ഞാൻ അനുഭവിച്ചതിന്റെ അത്രയും വരില്ല. അപാകിസ്താൻകാരിയായ നടി സൽമാൻ ഖാനോടൊപ്പമുള്ള തന്റെ ജീവിതാനുഭവങ്ങൾ ഓർത്തെടുത്തു.
ഒരിക്കൽ നടി തബു തന്‍റെ അവസ്ഥ കണ്ട് കരഞ്ഞെന്നും നടി കൂട്ടിച്ചേർത്തു. “എനിക്ക് കടുത്ത നടുവേദന ഉണ്ടായിരുന്നു, ഞാൻ വളരെക്കാലമായി കിടപ്പിലായിരുന്നു, തബു എന്‍റെ അവസ്ഥ കണ്ടു വല്ലാതെ കരഞ്ഞു, പക്ഷേ സൽമാൻ എന്നെ കാണാൻ പോലും വന്നില്ല.”
സൽമാൻ ഖാനുമായുള്ള തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് അമ്മയും അടുത്ത സുഹൃത്തുക്കളും ഒഴികെ മറ്റാർക്കും അറിയില്ലെന്നും സോമി വെളിപ്പെടുത്തി. സൽമാനുമായുള്ള മുൻകാല ബന്ധത്തെക്കുറിച്ച് ഒരു പുസ്തകം എഴുതുകയാണെന്നും അതിൽ എല്ലാം വിശദമായി വിവരിക്കുന്നതായും അവർ അറിയിച്ചു.
Leave a Comment