ഇന്ത്യ ഒരു ഗംഭീര രാജ്യം ; മഹാനായ മനുഷ്യൻ ; ലോകമൊട്ടാകെ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു ; മോദിയെ പുകഴ്ത്തി ട്രംപ്

Published by
Brave India Desk

ന്യൂഡൽഹി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തി അമേരിക്കൻ പ്രസിഡന്റ ് ഡൊണാൾഡ് ട്രംപ്.
ഇന്ത്യ ഒരു ഗംഭീര രാജ്യമാണ്. മോദി ഒരു ഗംഭീര മനുഷ്യനുമാണ് . പ്രസിഡന്റ് സ്ഥാനത്തേക്ക് ജയിച്ചശേഷം തന്നെ ആദ്യം വിളിച്ച ലോകനേതാക്കളിൽ ഒരാൾ നരേന്ദ്രമോദിയാണെന്നും ലോകമൊട്ടാകെ മോദിയെ ഇഷ്ടപ്പെടുന്നു. അദ്ദേഹം ഒരു ‘മഹാനായ മനുഷ്യൻ’ ആണെന്നും ട്രംപ് പറഞ്ഞു.

സെപ്റ്റംബർ 17 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 74 -ാം ജന്മദിനം ആഘോഷിക്കാൻ പോവുകയാണ്. ക്വാഡ് ഉച്ചകോടിക്കായി യുഎസ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി മോദിയെ കാണുമെന്ന് ട്രംപ് കൂട്ടിച്ചേർത്തു.

വിജയത്തിന് ശേഷം ട്രംപ് ആദ്യം വിളിച്ചത് പ്രധാനമന്ത്രി മോദി, ഇസ്രയേലിന്റെ നെതന്യാഹു, സൗദി അറേബ്യയുടെ മുഹമ്മദ് ബിൻ സൽമാൻ എന്നിവരോടാണെന്നും നാറ്റോ അംഗരാജ്യങ്ങളോടല്ലെന്നും രാഷ്ട്രീയ പണ്ഡിതർ ചൂണ്ടിക്കാണിച്ചു.

അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം ഡൊണാൾഡ് ട്രംപിനെ വിളിച്ച് അഭിനന്ദിച്ച ആദ്യ ലോക നേതാവ് ഇന്ത്യൻ പ്രധാനമന്ത്രിയാണ് എന്നാണ് ട്രംപുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഇന്ത്യയെ ഒരു യഥാർത്ഥ സുഹൃത്തായി താൻ കരുതുന്നുവെന്ന് ട്രംപ് മോദിയോട് സൂചിപ്പിച്ചിരുന്നു.

 

Share
Leave a Comment

Recent News