ഇവൻ ചില്ലറക്കാരനല്ലാട്ടോ ; ഓൺലൈനിൽ സൂപ്പർ ഹിറ്റായി വാഴപ്പിണ്ടി

Published by
Brave India Desk

ഈ കാലത്ത് എന്താണ് ഓൺലൈനിൽ കിട്ടാത്തത്. ഒന്നും തന്നെയില്ല എന്ന് പറയാം. ഇപ്പോാഴിതാ ഓൺലൈനിൽ സൂപ്പർഹിറ്റായി മാറിയിരിക്കുകയാണ് വാഴപ്പിണ്ടി. ഓൺലൈൻ വ്യാപാര ശൃംഖലയായ ഫ്ളിപ്കാർട്ടിലാണ് വാഴപ്പിണ്ടി (ബനാന സ്റ്റെം) വിൽപ്പനയ്ക്കായി എത്തിയിട്ടുള്ളത്. ഇപ്പോൾ കക്ഷി സോൾഡ് ഔട്ടാണെന്നു മാത്രം.

ബനാന സ്റ്റെമിനായി നിരവധി പേരാണ് ഓൺലൈനിൽ തിരയുന്നത് എന്നാണ് റിപ്പോർട്ട്. 500 ഗ്രാമിന്റെ ഒരു യുണിറ്റിന് 37 രൂപയാണ്. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ വിലയിലാണിത്. 250 രൂപയുടെ സാധനം 85 ശതമാനത്തോടെയാണ് ഇപ്പോൾ വിൽക്കുന്നത് .

എല്ലാ ഭാഗവും ഉപയോഗപ്രദമായ സസ്യമാണ് വാഴ. വാഴയുടെ പഴവും ഇലയും വാഴപ്പിണ്ടിയുമെല്ലാം ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഫലമാണ്. ഏറ്റവും ഔഷധപ്രധമായ ഒന്നാണ് വാഴപ്പിണ്ടി . നാരുകളുടെ വൻ ശേഖരമാണ് വാഴപ്പിണ്ടി. അതുകൊണ്ട് തന്നെ വാഴപ്പിണ്ടി കഴിക്കുന്നത് വയറ് ശുചിയാകാനും മലബന്ധം അകറ്റുന്നതിനും ഉത്തമമാണ്. രക്തസമ്മർദം കുറയ്ക്കാനും ഇതുവഴി ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും വാഴപ്പിണ്ടി സഹായിക്കും. വാഴപ്പിണ്ടി ജ്യൂസ് ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുന്നു. വാഴപ്പിണ്ടി ജ്യൂസ് നാരുകൾ ധാരാളം അടങ്ങിയതാണ്. ദഹനത്തിന് ഏറെ സഹായകമാണിത്.

 

 

Share
Leave a Comment

Recent News