കുടുംബത്തിലെ എല്ലാവർക്കും യൂട്യൂബ് ചാനലുകൾ ഉള്ള ഒരു സൂപ്പർ ഫാമിലിയാണ് നടി അഹാന കൃഷണയുടേത്. സോഷ്യൽ മീഡിയയിൽ ആക്റ്റീവാണ് താരത്തിന്റെ സഹോദരിമാരും അമ്മയും. കുടുംബത്തിലെ എന്ത് വിശേഷങ്ങളും യൂട്യൂബ് ചാനലിലൂടെ അറിയിക്കാറുണ്ട്. ഇപ്പോഴിതാ പുതിയ ചിത്രം പങ്കുവച്ചിരിക്കുകയാണ് ഹൻസിക . എന്നാൽ ചിത്രത്തെ ആരാധകർ ഞെട്ടലോടെയാണ് കണ്ടത്.
കഴിഞ്ഞ ദിവസം ഹൻസിക താൻ ആശുപത്രിയിലാണെന്ന വിവരം അറിയിച്ചിരുന്നു. കൈക്കുഞ്ഞായിരുന്ന സമയത്ത് വൃക്കയുടെ പ്രവർത്തനം തകരാറിലാകുന്ന തരത്തിലുള്ള ആരോഗ്യ പ്രശ്‌നം ഉണ്ടായിരുന്നെന്നും ഹൻസിക നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ താൻ ഒരു എംആർഐ സ്‌കാനിന് വിധേയമായെന്ന് അറിയിച്ചിരിക്കുകയാണ് താരം .
ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ സ്‌കാൻ ചെയ്യാൻ സമയത്ത് ധരിക്കുന്ന പ്രത്യേക തരം വസ്ത്രങ്ങളാണ് ഹൻസിക ധരിച്ചിരിക്കുന്നത്. സ്‌കാനിംഗ് റൂമിലേക്ക് കയറുന്ന വീഡിയോയും പങ്ക് വച്ചിട്ടുണ്ട്. ആരാധകർ കമന്റുകളിലൂടെ ആശങ്ക അറിയിച്ചിട്ടുണ്ട്.
ഒന്നര വയസുള്ളപ്പോഴാണ് ഹൻസുവിന് അസുഖം പിടിപെട്ടത്. നെഫ്രോട്ടിക് സിൻഡ്രോം എന്ന അസുഖമാണ് ഹൻസികയ്ക്ക് പിടിപ്പെട്ടത്. വൃക്കകളെ ബാധിക്കുന്ന ഒരു അസുഖമാണ് നെഫ്രോടിക് സിൻഡ്രം. അസുഖം ബാധിക്കുന്നവരുടെ രക്തത്തിൽ നിന്നും ധാരാളം പ്രോട്ടീനുകൾ അമിതമായി മൂത്രം വഴി നഷ്ടപ്പെടും. സാധാരണയായി ഒന്ന് മുതൽ ആറ് വയസുവരെയുള്ള കുട്ടികളെയാണ് ഈ അസുഖം ബാധിക്കാറുള്ളത്. അപൂർവമായി മുതിർന്നവരെയും ഈ അസുഖം ബാധിക്കാറുണ്ട്. ഈ അസുഖം മൂലം താൻ അന്ന് മുഖത്തൊത്തെ നീര് വന്ന് ചൈനീസ് ലുക്കുള്ള കുട്ടിയായിരുന്നുവെന്നും ഹൻസിക പറഞ്ഞിരുന്നു.
അത്രയും കെയർ എടുത്ത് ചികിത്സിച്ചതിനാലാണ് ഹൻസു ഓകെയായത്. സ്‌കൂളിൽ പോയി തുടങ്ങിയപ്പോഴാണ് ഓകെയായത്. വളരെ കഷ്ടപ്പെട്ട ഒരു ലോങ് ജേണിയായിരുന്നു അത്. മൂന്ന് മൂന്നര വർഷം ട്രീറ്റ്‌മെന്റ് ചെയ്തു. മെഡിസിൻസ് തുടർന്ന് നാല് വർഷത്തോളം എടുത്തുവെന്ന് അമ്മ വ്യക്തമാക്കിയിരുന്നു.
Leave a Comment