ഐസിസി ടി 20 യിലെ പുതിയ റേറ്റിംഗ് പോയിന്റുകൾ പുറത്ത് വന്നതിന് പിന്നാലെ വിരാട് കോഹ്‌ലി പുതിയ റെക്കോഡ് കൈവരിച്ചു. ടി 20 യിൽ നിന്നും ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ച കോഹ്‌ലി ഇപ്പോൾ ഏകദിനത്തിൽ മാത്രമാണ് കളിക്കുന്നത്. എന്തിരുന്നാലും അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു ടി 20 മത്സരം കളിച്ചിട്ട് ഒരു വർഷം കഴിഞ്ഞെങ്കിലും കോഹ്‌ലി തന്റെ റേഞ്ച് കാണിക്കുകയാണ് ഇപ്പോഴും.
ഐസിസി ടി20യിൽ കോഹ്‌ലിയുടെ റേറ്റിംഗ് പോയിന്റുകൾ 897 ൽ നിന്ന് 909 ആയി ഉയർത്തിയിരിക്കുകയാണ്. എല്ലാ ഫോർമാറ്റുകളിലും 900 ൽ കൂടുതൽ പോയിന്റുകൾ നേടുന്ന ചരിത്രത്തിലെ ആദ്യ ക്രിക്കറ്റ് കളിക്കാരനായിട്ടും ഇതോടെ കോഹ്‌ലി മാറിയിരിക്കുന്നു. ടെസ്റ്റ് റാങ്കിംഗിലെ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച റാങ്കിംഗ് 937 ആണ്, 2018 ൽ ആണ് അത് താരം നേടിയത്. അതേ വർഷം തന്നെ, 909 പോയിന്റുമായി അദ്ദേഹം ഏകദിന മത്സരങ്ങളിൽ തന്റെ എക്കാലത്തെയും ഉയർന്ന റേറ്റിംഗ് നേടി.
മൂന്ന് ഫോർമാറ്റുകളിലും ഒരു സമയത്ത് ഏറ്റവും മികച്ചവൻ ആളായിരുന്നു കോഹ്‌ലി. 2025 ലെ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനു വേണ്ടിയാണ് അദ്ദേഹം കളത്തിൽ ഇറങ്ങിയത്. അവിടെ 15 മത്സരങ്ങളിൽ നിന്ന് എട്ട് അർദ്ധ സെഞ്ച്വറികളുൾപ്പെടെ 657 റൺസ് നേടി ടീമിന്റെ കിരീട വിജയത്തിൽ നിർണായക പങ്ക് വഹിച്ചു,
2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിലായിരുന്നു അദ്ദേഹം ഇന്ത്യയ്ക്കായി അവസാനമായി കളിച്ചത്. 2024 ലെ ടി20 ലോകകപ്പിൽ ഇന്ത്യയുടെ വിജയത്തിന് ശേഷം ടി20 മത്സരങ്ങളോട് വിട പറഞ്ഞ അദ്ദേഹം ഇംഗ്ലണ്ട് പര്യടനത്തിന് തൊട്ടുമുമ്പ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.
123 ടെസ്റ്റുകളിൽ നിന്ന് 30 സെഞ്ച്വറിയും 31 അർദ്ധ സെഞ്ച്വറികളും ഉൾപ്പെടെ 9230 റൺസ് അദ്ദേഹം നേടി. 302 മത്സരങ്ങളിൽ നിന്ന് 51 സെഞ്ച്വറി ഉൾപ്പെടെ 14181 റൺസ് ഏകദിനത്തിൽ നേടിയ കോഹ്‌ലിയെ ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിൽ കാണാം.
Discussion about this post