ബെയ്‌റൂട്ട്: വെടി നിർത്തൽ കരാർ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇത് ലംഘിച്ച് ഹിസ്ബുള്ള. ഇസ്രായേലിന്റെ തെക്കൻ മേഖലകളിലേക്ക് ഹിസ്ബുൾ ഭീകരർ നുഴഞ്ഞു കയറിയെന്നാണ് ഇസ്രായേൽ പ്രതിരോധ സേന വ്യക്തമാക്കുന്നത്. ബുധനാഴ്ചയാണ് ഇസ്രായേലും ഹിസ്ബുള്ളയും ചേർന്ന് വെടിനിർത്തൽ കരാറിൽ ധാരണ ആയത്.
വെടി നിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ഇരു രാജ്യങ്ങളിം കുടുങ്ങികിടന്നവർ അതിർത്തി വഴി സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങാൻ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ഹിസ്ബുള്ള ഭീകരർ നുഴഞ്ഞു കയറിയിരിക്കുന്നത് എന്നാണ് പ്രതിരോധ സേന അറിയിക്കുന്നത്. ഇരു രാജ്യങ്ങളിലും യാതൊരു പ്രകോപനവും സൃഷ്ടിക്കരുതെന്നാണ് കരാറിൽ ഉള്ളത്. ഇതാണ് നുഴഞ്ഞു കയറ്റത്തിലൂടെ ഹിസ്ബുള്ള ലംഘിച്ചിരിക്കുന്നത്.
ഭീകരരുടെ നുഴഞ്ഞുകയറ്റം തടയാൻ ഇസ്രായേൽ ടാങ്കുകൾ ഉപയോഗിച്ച് പ്രത്യാക്രമണവും നടത്തിയിരുന്നു. ഇസ്രായേലിന്റെ തെക്കൻ പ്രദേശങ്ങളിൽ ആറിടങ്ങളിലായാണ് ആക്രമണം ഉണ്ടായത്. മർക്കബ, വസ്സൈനി, ഖർച്ചൗബ എന്നിവിടങ്ങളിൽ ഇസ്രായേൽ ടാങ്കുകൾ വിന്യസിച്ചിട്ടുണ്ട്. ബ്ലൂ ലൈനിൽ നിന്നും കേവലം രണ്ട് കിലോ മീറ്റർ മാത്രം അകലെയായിട്ടാണ് ഈ ടാങ്കുകളുടെ സ്ഥാനം. അതിർത്തിയിൽ ഡ്രോൺ നിരീക്ഷണം തുടരുകയാണ്. അമേരിക്കയുടെയും ഫ്രാൻസിന്റെയും നിരന്തര ഇടപെടലിനെ തുടർന്നാണ് വെടിനിർത്തൽ കരാർ പ്രാബല്യത്തിൽവന്നത്.
Leave a Comment