ഉത്തർപ്രദേശിലെ മഹോബയിൽ താമസിക്കുന്ന 19കാരിയെ പാമ്പ് പിന്തുടരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഒരു വർഷമായി ഒരു പാമ്പ് തന്നെ പിന്തുടരുന്നുണ്ടെന്നും കിട്ടുന്ന അവസരങ്ങളിലെല്ലാം പാമ്പ് തന്നെ കടിക്കാറുണ്ടെന്നും യുവതി പറയുന്നു.
കേൾക്കുമ്പോൾ വലരെ വിചിത്രമായ ഒരു കഥയായി ഇത് തോന്നാം. പലർക്കും ഈ കഥ വിശ്വസനീയവുമല്ല. എന്നാൽ കഴിഞ്ഞ 11 മാസത്തിനിടെ 11 തവണ പാമ്പ് പെൺകുട്ടിയെ കടിച്ചതായാണ് റിപ്പോർട്ട്. വീണ്ടും പാമ്പുകടിയേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഈ കഥ കേട്ട് ഡോക്ടർമാരും, ആശുപത്രി ജീവനക്കാരും ഞെട്ടി.
പഞ്ചംബര ഗ്രാമത്തിലാണ് ഈ വിചിത്രമായ സംഭവം നടക്കുന്നത് . പഞ്ചംബര ഗ്രാമത്തിലെ 19കാരി റോഷ്‌നിയെ അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിക്ക് പാമ്പ് കടിയേറ്റതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ഇതിനുള്ള ചികിത്സയും ഡോക്ടർമാർ നൽകി. ബോധം തെളിഞ്ഞപ്പോൾ യുവതി പറഞ്ഞ സംഭവമാണ് ഡോക്ടർമാരെ ഞെട്ടിച്ചത്.
ഒരു വർഷമായി ഒരു പാമ്പ് തന്നെ പിന്തുടരുന്നുണ്ടെന്നും അത് തന്നെ കടിച്ചെന്നും റോഷ്‌നി പറഞ്ഞിട്ടുണ്ട്. ഇതുവരെ പതിനൊന്ന് തവണ പാമ്പ് കടിയേറ്റിട്ടുണ്ടെന്നും ഡോക്ടർമാരോട് റോഷ്നി തുറന്നു പറഞ്ഞു. യുവതിയുടെ ദേഹത്ത് പാമ്പ് കടിച്ച പാടുകളും കണ്ടതായി സൂചനയുണ്ട്. എന്നാൽ എന്തുകൊണ്ടാണ് ഒരേ പാമ്പ് യുവതിയെ മാത്രം ആവർത്തിച്ച് കടിച്ചത് എന്നത് ദുരൂഹമായി തുടരുന്നു.
Leave a Comment