പിഎച്ച്ഡി പഠനം ഉപേക്ഷിച്ച് അഡൽട്ട് കണ്ടന്റ് ക്രിയേറ്ററായി കോടികൾ കൊയ്ത കഥ പങ്കുവച്ച് യുവതി. പ്രമുഖ യൂട്യൂബറും മോഡലുമായ സാറ ദാർ ആണ് തന്റെ കഥ ആരാധകർക്കായി പങ്കുവച്ചത്. ഒൺലി ഫാൻസ് മോഡലിംഗാണ് സാറയുടെ വരുമാനമാർഗം. അഡൾട്ട് കണ്ടന്റ് ക്രിയേഷനിലൂടെ താൻ ഇതുവരെ ഒരു മില്യൺ ഡോളർ സമ്പാദിച്ചെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. അതായത് ഏകദേശം 8.5 കോടി ഇന്ത്യൻ രൂപക്ക് സമാനമായ തുക.
അമേരിക്കയിലെ ടെക്സസ് സ്വദേശിനിയാണ് സാറാ ദാർ. ശാസ്ത്ര സാങ്കേതിക മേഖലകളിലെ സ്ത്രീകൾ എന്ന വിഷയത്തിൽ പിഎച്ച്ഡി ചെയ്യവേയാണ് അഡൽറ്റ് കണ്ടന്റ് ക്രിയേറ്ററാകാൻ തീരുമാനിക്കുന്നത്.അടുത്തിടെ യൂടൂബിൽ പങ്കുവെച്ച വീഡിയോയിലാണ് സാറ തന്റെ വരുമാനത്തെ കുറിച്ച് വെളിപ്പെടുത്തിയത്.യൂട്യൂബിൽ 112,000 സബ്സ്‌ക്രൈബേഴ്‌സും ഇൻസ്റ്റാഗ്രാമിൽ 58,100 ഫോളോവേഴ്സുമാണ് യുവതിക്ക് ഉള്ളത്.
അക്കാദമിക് രംഗം ഉപേക്ഷിക്കാനുള്ള തീരുമാനം വളരെ ബുദ്ധിമുട്ടായിരുന്നുവെന്നും സാറ പറഞ്ഞു. പിഎച്ച്ഡി പഠനം ഉപേക്ഷിക്കാനുള്ള തീരുമാനത്തിൽ താൻ വളരെയധികം കരഞ്ഞു. അത് സമ്മർദ്ദമുണ്ടാക്കുന്നതായിരുന്നുവെന്നും അവർ പറഞ്ഞു.ഒൺലി ഫാൻസ് മോഡലാകാനുള്ള തന്റെ തീരുമാനത്തെ ചൂതാട്ടം എന്നാണ് അവർ വിശേഷിപ്പിച്ചത്.
ഇതിൽ നിന്നും കിട്ടിയ പണം ഉപയോ?ഗിച്ച് ആദ്യം വിദ്യാഭ്യാസ വായ്പ അടച്ചുതീർത്തു. പിന്നീട് കുടുംബത്തിന്റെ ലോണുകൾ അടച്ചുതീർത്തെന്നും കാർ വാങ്ങിയെന്നും യുവതി വെളിപ്പെടുത്തുന്നു. ഇപ്പോൾ സ്വന്തമായി ഒരു വീട് വാങ്ങാനുള്ള തീരുമാനത്തിലാണ് താനെന്നും യുവതി വീഡിയോയിൽ പറയുന്നു.
Leave a Comment