ഇന്ത്യന്‍ വിമാനങ്ങളില്‍ യുഎഇയിലേക്ക് പറക്കാനുള്ള ഒരുക്കത്തിലാണോ; അറിഞ്ഞിരിക്കണം ഈ പുതിയ നിയമം

Published by
Brave India Desk

 

 

ദുബായ്: ഇന്ത്യന്‍ വിമാനങ്ങളില്‍ യുഎഇയ്ക്ക് പോകാനുള്ള ഒരുക്കത്തിലാണോ. എങ്കില്‍ ഈ പുതിയ നിയമത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. ഇന്ത്യന്‍ എയര്‍ലൈനുകള്‍ ഉടന്‍ തന്നെ ക്യാബിന്‍ ബാഗേജ് നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ തുടങ്ങിയേക്കും. ഈ സാഹചര്യത്തില്‍ യുഎഇയിലെ ട്രാവല്‍ ഏജന്റുമാര്‍ അവ പാലിക്കാന്‍ ഉപഭോക്താക്കളെ ഉപദേശിക്കണം.

കഴിഞ്ഞ ബുധനാഴ്ചയാണ് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി പുതിയ നിയമങ്ങള്‍ അവതരിപ്പിച്ചത്. ക്യാബിന്‍ ബാഗേജ് ഒന്ന് മാത്രമായി പരിമിതപ്പെടുത്തുകയും അവയുടെ ഭാരം ഏഴ് കിലോയില്‍ കൂടുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പുതിയ ബാഗേജ് നിയമവുമായി ബന്ധപ്പെട്ട് ഒരു സര്‍ക്കുലര്‍ ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ ഇന്ത്യന്‍ എയര്‍ലൈനുകള്‍ ഇത് നടപ്പിലാക്കുമെന്നാണ് കരുതുന്നതെന്നും സ്മാര്‍ട്ട് ട്രാവല്‍സ് ജനറല്‍ മാനേജര്‍ സഫീര്‍ മുഹമ്മദ് ഖലീജ് ടൈംസിനോട് പറഞ്ഞു. ഇന്ത്യന്‍ വിമാനക്കമ്പനികളുടെ എല്ലാ അന്താരാഷ്ട്ര, ആഭ്യന്തര വിമാനങ്ങള്‍ക്കും ഇത് ബാധകമാകും,

ഔദ്യോഗിക ആശയവിനിമയങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും എങ്കിലും നിയമങ്ങള്‍ ഉടന്‍ തന്നെ കര്‍ശനമായി നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മറ്റൊരു ട്രാവല്‍ ഏജന്‍സിയിലെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. വിമാനക്കമ്പനികളുടെ ഭാഗത്ത് നിന്ന് ഔദ്യോഗികമായ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് സാഫ്രോണ്‍ ട്രാവല്‍സ് ഉടമ പ്രവീണ്‍ ചൗധരി പറഞ്ഞു. എല്ലാ നിയമങ്ങളും കര്‍ശനമായി പാലിക്കാന്‍ തങ്ങള്‍ ശ്രദ്ധിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

Share
Leave a Comment

Recent News