എറണാകുളം: പുതുവർഷം ആഘോഷിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ ബാറുകൾ മോട്ടോർവാഹന വകുപ്പിന്റെ നിർദ്ദേശം. ആവശ്യമെങ്കിൽ ബാറിൽ എത്തുന്ന കസ്റ്റമർക്ക് വാഹനം ഓടിക്കാൻ ഡ്രൈവർമാരെ നൽകണം എന്നാണ് മോട്ടോർ വാഹന വകുപ്പ് ജില്ലയിലെ ബാർ ഹോട്ടൽ മാനേജർമാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. മദ്യപിച്ച് വാഹനം ഓടിക്കുന്നതും അതുവഴിയുണ്ടാകുന്ന അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനും വേണ്ടിയാണ് ഇത്. വിശദമായ നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് വകുപ്പ് സർക്കുലറും പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രഫണൽ ഡ്രൈവർമാരുടെ സേവനം ആയിരിക്കണം ഇതിനായി തേടേണ്ടത്. ബാർ വളപ്പിൽ ഇവരുടെ സേവനം ലഭ്യമാക്കണം. ഇക്കാര്യം ബാറിൽ എത്തുന്നവരെ അറിയിക്കണം. ഡ്രൈവറുടെ സേലനം ആരൊക്കെയാണ് തേടിയത് എന്നത് സംബന്ധിച്ച വിശദാംശങ്ങൾ അടങ്ങിയ രജിസ്റ്റർ സൂക്ഷിക്കണം.
ബാറുകളിൽ എത്തുന്നവരോട് മദ്യപിച്ച് വാഹനം ഓടിയ്ക്കുമ്പോൾ സംഭവിച്ചേക്കാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് അറിയിച്ചിരിക്കണം. മദ്യപിച്ച ശേഷം ആരെങ്കിലും വാഹനം ഓടിച്ച് പോകാൻ ശ്രമിച്ചാൽ അക്കാര്യം അടുത്തുള്ള ആർടിഒ അധികൃതരെ അറിയിക്കണം എന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.
Leave a Comment