മകൻ തേജ് പ്രതാപിനെ കുടുംബത്തിൽനിന്നും പാർട്ടിയിൽനിന്നും പുറത്താക്കി രാഷ്ട്രീയ ജനതാദൾ (ആർജെഡി) അദ്ധ്യക്ഷൻ ലാലു പ്രസാദ് യാദവ്. ആറ് വർഷത്തേക്കാണ് നടപടി. തേജ്പ്രതാപിന്റെ പെരുമാറ്റം കുടുംബമൂല്യങ്ങൾക്ക് എതിരാണെന്നും അദ്ദേഹത്തിന് കുടുംബത്തിൽ സ്ഥാനമുണ്ടാകില്ലെന്നും ലാലുപ്രസാദ് വ്യക്തമാക്കി. ബിഹാറിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ നടപടി.
മൂത്ത മകന്റെ പ്രവൃത്തികളും പൊതുവിടത്തെ ഇടപെടലും ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റവും തങ്ങളുടെ കുടുംബത്തിന്റെ മൂല്യങ്ങളുമായി ചേർന്നുപോകുന്നതല്ല. നിലവിലെ സാഹചര്യത്തിൽ ഞാൻ, അദ്ദേഹത്തെ പാർട്ടിയിൽനിന്നും കുടുംബത്തിൽനിന്നും ഒഴിവാക്കുകയാണ്. ഇനിമേൽ അദ്ദേഹത്തിന് പാർട്ടിയിലോ കുടുംബത്തിലോ യാതൊരു ചുമതലയും ഉണ്ടായിരിക്കില്ല. അദ്ദേഹത്തെ പാർട്ടിയിൽനിന്ന് ആറു കൊല്ലത്തേക്ക് പുറത്താക്കിയിരിക്കുന്നു, ലാലു പ്രസാദ് യാദവ് വ്യക്തമാക്കി.
12 കൊല്ലമായി താന്‍ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിക്കൊണ്ട് തേജ് പ്രതാപിന്റെ ഫേസ്ബുക്ക് പേജില്‍ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട കുറിപ്പ് വലിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. ഒരു യുവതിക്കൊപ്പമുള്ള ചിത്രം സഹിതമായിരുന്നു കുറിപ്പ്. പിന്നാലെ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് ആരോപിച്ച് തേജ് പ്രതാപ് രംഗത്തെത്തി. പിന്നീട് കുറിപ്പ് ഡിലീറ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ലാലു പ്രസാദിന്റെ നടപടി എന്നത് ശ്രദ്ധേയമാണ്.
മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ദരോഗ റായിയുടെ ചെറുമകള്‍ ഐശ്യര്യയെയാണ് തേജ് പ്രതാപ് യാദവ് നേരത്തെ വിവാഹം കഴിച്ചിരുന്നത്. വിവാഹിതരായി മാസങ്ങള്‍ക്കുളളില്‍ ഇവര്‍ ബന്ധം പിരിഞ്ഞു. ഭര്‍ത്താവും കുടുംബവും തന്നെ വീട്ടില്‍ നിന്ന് പുറത്താക്കിയെന്ന് ഐശ്യര്യ ആരോപിച്ചിരുന്നു. ഇതോടെ മുന്‍ മന്ത്രി കൂടിയായ ഐശ്യര്യയുടെ പിതാവ് ചന്ദ്രിക റോയ് ആര്‍ജെഡി വിട്ടു. ഇരുവരുടെയും വിവാഹമോചനക്കേസ് കോടതിയുടെ പരിഗണനയിലാണ്.
Discussion about this post