ബഹ്‌റൈനിൽ ഇന്ത്യയുടെ ശബ്ദമായി ഓൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) എംപി അസദുദ്ദീൻ ഒവൈസി. പഹൽഗാം കൊലപാതകങ്ങൾക്ക് ഉത്തരവാദികളായ പാകിസ്താൻ ഭീകരരും സിറിയയിലെ ഐഎസും തമ്മിൽ വ്യത്യാസമില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പാകിസ്താനെ പരാജയപ്പെട്ട രാഷ്ട്രം എന്നു വിശേഷിപ്പിച്ച ഒവൈസി പഹൽഹാമിൽ തീവ്രവാദികൾ മതം ചോദിച്ച് സാധാരണക്കാരെ കൊലപ്പെടുത്തിയതിനെ അപലപിച്ചു.’ഇന്ത്യയിൽ നിരപരാധികളെ കൊല്ലുന്നതിനെ ഈ തീവ്രവാദ സംഘടനകൾ ന്യായീകരിക്കുന്നു. സന്ദർഭത്തിന് ചേരാത്ത തരത്തിലാണ് അവർ ഖുർആൻ വാക്യങ്ങൾ ഉദ്ധരിച്ചത്. ഭീകരവാദത്തെ അവസാനിപ്പിക്കണം. ആളുകളെ കൊല്ലുന്നതിനെ ന്യായീകരിക്കാൻ അവർ മതത്തെ ഉപയോഗിച്ചു. ഇസ്ലാം ഭീകരതയെ അപലപിക്കുന്നു. ഒരു നിരപരാധിയെ കൊല്ലുന്നത് മുഴുവൻ മനുഷ്യരാശിയെയും കൊല്ലുന്നതിന് തുല്യമാണെന്ന് ഖുർആൻ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം വിമർശിച്ചു.
ഏതൊരു അയൽരാജ്യത്തുനിന്നുമുള്ള ഏത് ആക്രമണത്തെയും പ്രതിരോധിക്കാൻ ഇന്ത്യ പൂർണ്ണമായും പ്രാപ്തമാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി എംപി ബൈജയന്ത് പാണ്ഡയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തോടൊപ്പമാണ് അസദുദ്ദീൻ ഒവൈസി ബഹ്റൈനിലേക്ക് പോയത്.
Discussion about this post