വിനായകന് ഒരു സ്വർണ അരഞ്ഞാണം ഇട്ടൂടെ..: പിണറായി കൊടി ഉയർത്തുന്നിടത്ത് പോയി ഉടുമുണ്ട് അഴിച്ച് കാണിച്ചാൽ എന്ത് ചെയ്യും?

Published by
Brave India Desk

കൊച്ചി: ഫ്‌ളാറ്റിന്റെ ബാൽക്കണിയിൽ വച്ച് അടുത്തിടെ വിനായകൻ നഗ്നതാ പ്രദർശനം നടത്തിയത് വലിയ വിവാദമായിരുന്നു. സ്വന്തം ഫ്‌ളാറ്റിൽ വച്ച് ഉടുതുണി അഴിക്കുകയും ആളുകളെ തെറിവിളിക്കുകയും ചെയ്യുന്ന വീഡിയോ പുറത്ത് വന്നതോടെയാണ് സംഭവം വിവാദമായത്. ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്.

പാൻ ഇന്ത്യ നായകനാണല്ലോ വിനായകൻ,ഒരു ചേരിയിൽ സകലവൃത്തികേടുകളുമായി വളർന്ന ബാല്യമാണ് അദ്ദേഹത്തിന്റേതെന്ന് ശാന്തിവിള ദിനേശ് പറയുന്നു. വിനായകൻ മദ്യമോ ലഹരിയോ ഉപയോഗിക്കുകയല്ല, മറിച്ച് വിനായകനെ മദ്യവും ലഹരിയും ഉപയോഗിക്കുകയാണ് എന്നതാണ് പ്രശ്‌നം. എവിടെ തൊട്ടാലും വിനായകൻ പ്രശ്‌നമുണ്ടാക്കും.

ഒരു കറുത്ത ചരടെങ്കിലും അരയിൽ കെട്ടി വേണമായിരുന്നു വിനായകൻ തുണി അഴിച്ച് കാണിക്കാൻ, എന്തൊരു നാണക്കേടാണ്. അമ്പലക്കാളെയെ പോലെയൊക്കെയാണ് നിന്നത്. വിനായക ഒരു സ്വർണ അരഞ്ഞാണം ഇട്ടിരുന്നെങ്കിൽ ആ കറുത്ത ശരീരത്തിൽ ഒരു ഭംഗിയുണ്ടായേനെ, കാശ് ഇഷ്ടം പോലെ ഉണ്ടല്ലോ. വെള്ളി അരഞ്ഞാണമായാലും കാണും, കറുത്ത ശരീരമാണല്ലോ. ഒരു കറുത്ത നൂലെങ്കിലും കെട്ടിയാൽ ശരീരത്തിൽ മാച്ചായേനെ. വിനായകന്റെ നഗ്‌നത കണ്ട് ചമ്മലാണ് തനിക്ക് തോന്നിയതെന്ന് ശാന്തിവിള ദിനേശ് പറഞ്ഞു.

ഇങ്ങനത്തെ എംമ്പോക്കികൾക്കൊന്നും സംസ്ഥാന അവാർഡ് കൊടുക്കരുത്. അങ്ങനെയൊരു അവാർഡ് വാങ്ങുമ്പോൾ ഉത്തരവാദിത്തം ഉണ്ടായിരിക്കണം. ലഹരി ഉപയോഗവും തുണ ഉരിക്കലുമൊക്കെ നടത്തിയാൽ സംസ്ഥാന അവാർഡ് തിരിച്ചുവാങ്ങേണ്ട കാലം അതിക്രമിച്ച് കഴിഞ്ഞിരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വിനായകൻ സംസ്ഥാന അവാർഡ് വാങ്ങിയത് മുതൽ സ്റ്റേറ്റ് ഗസ്റ്റാണ്. അതുകൊണ്ട് തന്നെ സംസ്ഥാനത്തെ പരിപാടികൾക്ക് പിആർഡിയിൽ നിന്നും ക്ഷണിച്ചുകൊണ്ട് നേരെ കത്ത് പോകും. അങ്ങനെയൊരു കത്തും വാങ്ങി,മദ്യപിച്ച്,വസ്ത്രം ധരിക്കാതെ സ്വാതന്ത്ര്യ ദിനത്തിൽ പിണറായി വിജയൻ കൊടി ഉയർത്തുന്നിടത്ത് പോയി ഉടുമുണ്ട് അഴിച്ച് കാണിച്ചാൽ എന്ത് ചെയ്യും? അതിനാൽ നിയമഭേദഗതി വരുത്തണം. പുരസ്‌കാരങ്ങളൊക്കെ മാനദണ്ഡങ്ങൾ ഉണ്ടാക്കിയേ നൽകാവൂ എന്ന് ഞാൻ പറയുമെന്ന് ശാന്തി വിളദിനേശ് പറയുന്നു.

Share
Leave a Comment

Recent News