നിർമാണത്തിലിരുന്ന ടണൽ ഇടിഞ്ഞുവീണു; നിരവധി തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം ആരംഭിച്ചു

Published by
Brave India Desk

ഹൈദരാബാദ് : നിർമാണത്തിലിരിക്കുന്ന തുരങ്കം തകർന്ന് നിരവധി തൊഴിലാളികൾ കുടുങ്ങിയതായി വിവരം. തെലങ്കാനയിലാണ് സംഭവം. ശ്രീശൈലം ഡാമിന് പിന്നിലുള്ള തുരങ്കത്തിന്റെ ഒരു ഭാഗത്ത് ചില തൊഴിലാളികൾ ചോർച്ച പരിഹരിക്കാൻ അകത്ത് കയറിയപ്പോഴാണ് തകർന്നത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം .

മൂന്നുപേരെ രക്ഷപ്പെടുത്തിയതായും 30 പേർ ഓളം പേർ കുടുങ്ങി കിടക്കുന്നതായുമാണ് വിവരം. രക്ഷാപ്രവർത്തനം നടന്നുവരികയാണ് . തുരങ്കത്തിന്റെ ഉള്ളിൽ ഏതാണ്ട് 14 കിലോമീറ്റർ ഉൾഭാഗത്താണ് അപകടം ഉണ്ടായത്. തുരങ്കത്തിന്റെ ഇടതുഭാഗം തകർന്നു വീഴുകയായിരുന്നുവെന്നാണ് ഔദ്യോഗിക പ്രസതാവനയിൽ പറയുന്നത്.

അപകടത്തിൽ തെലങ്കാന മന്ത്രി രേവന്ത് റെഡ്ഡി ദുഃഖം രേഖപ്പെടുത്തി.നിരവധി പേർക്ക് അപകടത്തിൽ പരിക്കേറ്റുവെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ കലക്ടർ, പോലീസ് സൂപ്രണ്ട്, ഫയർഫോഴ്‌സ്, ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റ് എന്നിവരോട് ഉടൻ സംഭവസ്ഥത്ത് എത്താനും അദ്ദേഹം നിർദേശിച്ചിട്ടുണ്ട്.

 

 

Share
Leave a Comment

Recent News