വായ്പകള്‍ സമയത്തിന് മുമ്പെ അടച്ചു തീര്‍ക്കുമ്പോൾ അതിന് അധിക ചാര്‍ജ് നല്‍കേണ്ട അവസ്ഥയാണ്. ഇപ്പോഴിതാ ഇതിനൊരു മാറ്റം വരാന്‍ പോകുന്നു. ബിസിനസ് ഒഴികെയുള്ള ആവശ്യങ്ങള്‍ക്കു വേണ്ടി വ്യക്തിഗത വായ്പഎടുത്തവര്‍ നേരത്തെ തിരിച്ചടയ്ക്കുകയാണെങ്കില്‍ അധിക ചാര്‍ജോ, പിഴയോ ഏര്‍പ്പെടുത്തുന്നതില്‍ നിന്നും ബാങ്കുകളെ വിലക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമിട്ട് റിസര്‍വ് ബാങ്ക്.
വായ്പ എടുത്ത വ്യക്തി ഫ്ളോട്ടിംഗ് റേറ്റ് ലോണ്‍, വായ്പാകാലാവധിക്ക് മുന്‍പ് അടച്ചുതീര്‍ക്കുകയാണെങ്കില്‍ യാതൊരു ചാര്‍ജോ പിഴയോ ചുമത്താന്‍ പാടില്ലെന്ന നിയമമാണ് നടപ്പാക്കുക.
ഇതിന്‍റെ ഭാഗമായി പുതിയ ചട്ടങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള കരട് സര്‍ക്കുലര്‍ ആര്‍ബിഐ പുറത്തിറക്കി. കരട് സര്‍ക്കുലറിനെക്കുറിച്ചച്ച് ബാങ്കുകളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ആര്‍ബിഐ ക്ഷണിച്ചിട്ടുണ്ട്.
സര്‍ക്കുലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ചില പ്രധാന വ്യവസ്ഥകള്‍:
1. ബിസിനസ്സ് ഒഴികെയുള്ള ആവശ്യങ്ങള്‍ക്കായി അനുവദിച്ച എല്ലാ ഫ്ലോട്ടിംഗ് റേറ്റ് വായ്പകളുടെയും മുന്‍കൂര്‍ അടയ്ക്കല്‍, യാതൊരു ചാര്‍ജുകളോ പിഴകളോ ഈടാക്കാതെ ബാങ്കുകള്‍ അനുവദിക്കും.
2.ടയര്‍ 1, ടയര്‍ 2 പ്രൈമറി (അര്‍ബന്‍) സഹകരണ ബാങ്കുകളും വ്യക്തികള്‍ക്കും എംഎസ്ഇ വായ്പക്കാര്‍ക്കും, ബിസിനസ് ആവശ്യങ്ങള്‍ക്ക് അനുവദിച്ച ഫ്ലോട്ടിംഗ് റേറ്റ് വായ്പകള്‍ കാലാവധി എത്തുന്നതിന് മുന്‍പ് അടച്ചുതീര്‍ത്താല്‍ യാതൊരു പിഴകളും ഈടാക്കില്ല.
3. , സംരംഭ വായ്പക്കാരുടെ കാര്യത്തില്‍, ഓരോ വായ്പക്കാരനും അനുവദിച്ചിട്ടുള്ള 7.50 കോടി രൂപ വരെയുള്ള വായ്പകള്‍ക്ക് ഈ നിയമങ്ങള്‍ ബാധകമായിരിക്കും.
Leave a Comment