യുഡിഎഫ് പ്രവർത്തകരുടെയും തന്റെ നെഞ്ചത്തേക്കും വരണ്ട; വീട്ടിൽ കയറി തല അടിച്ചു പൊട്ടിക്കും ;പറഞ്ഞു വിടുന്ന തലയ്ക്ക് കിട്ടും ;സിപിഎമ്മിനെതിരെ പി വി അൻവർ

Published by
Brave India Desk

മലപ്പുറം: സിപിഎമ്മിനെതിരെ ഭീഷണി പ്രസംഗവുമായി വീണ്ടും പി.വി അൻവർ .അടിച്ചാൽ തിരിച്ചടിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. തന്നെയും യുഡിഎഫ് പ്രവർത്തകരെയും ആക്രമിക്കാൻ ശ്രമിച്ചാൽ വീട്ടിൽ കയറി അടിച്ചു തല പൊട്ടിക്കും . മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവർത്തകരെ വിടുന്ന സിപിഎം നേതാക്കൾക്കുള്ള സൂചനയാണ് ഇതെന്നും പി.വി അൻവർ പറഞ്ഞു.

മദ്യവും മയക്കുമരുന്നും കൊടുത്ത് യുഡിഎഫിന്റെ പ്രവർത്തകരുടെയും എന്റെയും നെഞ്ചത്തേക്ക് വന്നാൽ വീട്ടിൽ കയറി തല അടിച്ച്പൊട്ടിക്കും . നിങ്ങൾ ആക്രമിച്ച് ഒരുപാട് ആളുകളെ ഇവിടെ കീഴ്പ്പെടുത്തിട്ടുണ്ട്. ഞങ്ങൾ തലയ്ക്ക് അടിക്കുകയുള്ളൂ .ഇതിനുവേണ്ടി ഇവരെ പറഞ്ഞുവിടുന്ന തലകൾ ഉണ്ടല്ലോ . ബാക്കി ഞാൻ പറയുനില്ല.അത്രമാത്രമേ എനിക്ക് സൂചിപ്പിക്കാനുള്ളു. ഒളിച്ചു നിന്ന് രാഷ്ട്രീയ പ്രവർത്തനം നടത്താനല്ല ഞാൻ പഠിച്ചിട്ടുള്ളത് .മുന്നിൽ നിന്ന് പ്രവർത്തിക്കാൻ തന്നെയാണ് പഠിച്ചിട്ടുള്ളത് എന്ന് പ്രസംഗത്തിൽ പറഞ്ഞു .

അവിശ്വാസപ്രമേയവുമായി ബന്ധപ്പെട്ട് നാടകീയ രംഗങ്ങളായിരുന്നു കഴിഞ്ഞദിവസം മലപ്പുറം ചുങ്കത്തറ പഞ്ചായത്ത് സാക്ഷ്യം വഹിച്ചത് .നേരത്തെ യുഡിഎഫിന്റെ ഭരണം എൽഡിഎഫിന് പിടിച്ചു വാങ്ങി കൊടുത്തിരുന്നു. ഇപ്പോൾ വീണ്ടും അവിശ്വാസപ്രമേയത്തിലൂടെ എൽഡിഎഫിന്റെ ഭരണം പിടിച്ച് വാങ്ങി കൊടുത്തിരിക്കുകയാണ് പി.വി അവർ . ഇതിന് പിന്നാലെ സിപിഎമ്മിന് നേരെ ഭീഷണി സന്ദേശവുമായി പി വി അൻവർ രംഗത്തെത്തുകയായിരുന്നു.

Share
Leave a Comment

Recent News