രാജ്യസഭയിൽ ഇടതുപക്ഷാംഗങ്ങളെ നിർത്തിപ്പൊരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ടിപി ചന്ദ്രശേഖരനെ കുറിച്ചുള്ള ടിപി 51-ഉം ലെഫ്റ്റ് റൈറ്റ് ലെഫ്റ്റും റീ റിലീസ് ചെയ്യാൻ ധൈര്യമുണ്ടോയെന്ന് സുരേഷ് ഗോപി ചോദിച്ചു
സുരേഷ് ഗോപിയുടെ വാക്കുകൾ
ജോൺ ബ്രിട്ടാസ് എമ്പുരാൻ സിനിമയെ കുറിച്ച് സംസാരിച്ചിരുന്നു. അദ്ദേഹത്തിന് ‘ടിപി 51’ എന്ന സിനിമ റീ റിലീസ് ചെയ്യാൻ ധൈര്യമുണ്ടോ എന്ന് ഞാൻ ചോദിക്കുകയാണ്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റിലീസ് ചെയ്യാൻ ധൈര്യമുണ്ടോ? ബ്രിട്ടാസിനോ, കൈരളി ചാനലിനോ, മുൻനിര നടനായ ചാനലിന്റെ ചെയർമാനോ, ചെയർമാന്റെ പേര് ഞാൻ പറയുന്നില്ല, കാരണം അദ്ദേഹം ഒരു ശുദ്ധാത്മാവാണ്.
അവർക്ക് ധൈര്യമുണ്ടോ? കേരളത്തിലെ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ? ഈ രണ്ട് സിനിമകൾ റീ റിലീസ് ചെയ്യാൻ അവർക്ക് ധൈര്യമുണ്ടോ? അങ്ങനെ ചെയ്യാൻ ധൈര്യമുണ്ടെങ്കിൽ അവർക്ക് എമ്പുരാന് വേണ്ടി അലറി വിളിക്കാം. എമ്പുരാന്റെ നിർമ്മാതാക്കൾക്ക് മുകളിൽ സെൻസർ ചെയ്യാനുള്ള പ്രഷർ ഉണ്ടായിരുന്നില്ല. ഞാനാണ് നിർമ്മാതാക്കളെ അങ്ങോട്ട് വിളിച്ച് ക്രെഡിറ്റ് കാർഡിൽ നിന്നും എന്റെ പേര് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത്. അതാണ് സത്യം. ഇത് തെറ്റാണെന്ന് തെളിയിക്കുകയാണെങ്കിൽ എന്ത് ശിക്ഷ ഏറ്റു വാങ്ങാനും ഞാൻ തയാറാണ്. ചിത്രത്തിൽ നിന്നും 17 ഭാഗങ്ങൾ കട്ട് ചെയ്യുക എന്നത് നിർമ്മാതാവിന്റെയും നായകനടന്റെയും സംവിധായകന്റെയും തീരുമാനമാണ്.”പക്ഷെ എന്താണ് രാഷ്ട്രീയത്തിന്റെ പേരിൽ സംസ്ഥാനത്ത് നടന്നു കൊണ്ടിരിക്കുന്നത്, എന്റെ രാഷ്ട്രീയ പാർട്ടിയെ അപകീർത്തിപ്പെടുത്തുകയാണ്” എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
800ലധികം പേരെയാണ് ബ്രിട്ടാസിന്റെ രാഷ്ട്രീയ പാർട്ടി കേരളത്തിൽ കൊന്നൊടുക്കിയത്. അവരുടെ കൊലപാതക രാഷ്ട്രീയം.മുനമ്പത്ത് 600 കുടുംബങ്ങളെ ചതിയിൽപ്പെടുത്തി. അവരെ വഹിച്ചിരിക്കുകയാണ്. മുനമ്പം കമ്മീഷനെ ഹൈക്കോടതി എടുത്ത് തോട്ടിൽ കളഞ്ഞിട്ടുണ്ട്. പ്രമേയം അറബിക്കടലിൽ മുക്കുകയല്ല, ചവിട്ടി താഴ്ത്തിയിരിക്കും. അതിന് ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലീമും ഒന്നുമില്ല. ചവിട്ടി താഴ്ത്തിയിരിക്കും
വഖഫ് ഭേദഗതി ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരളനിയമസഭ പ്രമേയം പാസാക്കിയതിനെയും കേന്ദ്രമന്ത്രി വിമർശിച്ചിരുന്നു.കേരളനിയമസഭയിൽ ഇവർ ഒരു പ്രമേയം പാസാക്കിയിരുന്നു. നാളെ രാജ്യസഭയിലെ തീരുമാനത്തിന് ശേഷം ആ പ്രമേയം അറബിക്കടലിൽ മുങ്ങിപ്പോകും. നിങ്ങൾ അതിനായി കാത്തിരിക്കൂ എന്നും സുരേഷ് ഗോപി പറഞ്ഞു.
Leave a Comment