ഭീകരരെന്ന് പറയാനെന്തേ മടി?:പാക് കാർഡുമായി ബിബിസി,ചൂരലെടുത്ത് കേന്ദ്രസർക്കാർ;അതൃപ്തി അറിയിച്ചു

Published by
Brave India Desk

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ ബിബിസി കൈക്കൊണ്ട നിലപാടിൽ അതൃപ്തി അറിയിച്ച് കേന്ദ്രസർക്കാർ. പഹൽഗാമിൽ കൂട്ടക്കൊല നടത്തിയ ഭീകരരെ ആയുധധാരികളാണെന്നാണ് ബിബിസി വിശേഷിപ്പിക്കുന്നതും വാർത്തകൾ സംപ്രേഷണം ചെയ്യുന്നതും.

ബിബിസി സംപ്രേഷണം ചെയ്യുന്ന വാർത്തകൾ പൂർണമായും നിരീക്ഷിക്കാനും കേന്ദ്രം തീരുമാനിച്ചതായാണ് വിവരം. ഏതെങ്കിലും തരത്തിലുള്ള നിയമലംഘനമുണ്ടായാൽ കർശന നടപടികളിലേക്കും നീങ്ങുമെന്നും സൂചനയുണ്ട്. വസ്തുതകൾ അടിസ്ഥാനമാക്കി നിഷ്പക്ഷ വാർത്തകൾ നൽകണം, സൈനികനീക്കങ്ങളുമായി ബന്ധപ്പെട്ട തത്സമയ വാർത്തകൾ നൽകരുത് മുതലായ കർശന നിർദേശങ്ങൾ കഴിഞ്ഞ ദിവസം കേന്ദ്രം മാദ്ധ്യമങ്ങൾക്കു നൽകിയിരുന്നു.

നേരത്തെ പാകിസ്താൻ യൂട്യൂബ് ചാനലുകൾക്ക് സർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നു.ഭീകരാക്രമണത്തിന് ശേഷം പ്രകോപനപരവും വർഗീയമായതുമായ ഉള്ളടക്കം പ്രചരിപ്പിച്ചതിന് 63 ദശലക്ഷം സബ്സ്‌ക്രൈബർമാരുള്ള 16 പാകിസ്താൻ യൂട്യൂബ് ചാനലുകളാണ് നിരോധിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഈ യൂട്യൂബ് ചാനലുകൾ നിരോധിച്ചത്.

Share
Leave a Comment

Recent News