നിങ്ങളുടെ സ്‌നേഹമാണ് എപ്പോഴും എന്റെ ഏറ്റവും വലിയ ശക്തി;വൃഷഭ വരുന്നു പുതിയ റെക്കോർഡുകൾ കീഴടക്കാൻ

Published by
Brave India Desk

മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘വൃഷഭ’യുടെ റിലീസ് തിയതി പുറത്ത്. തന്റെ പിറന്നാളിനോട് അനുബന്ധിച്ച് മോഹൻലാൽ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രം 2025 ഒക്ടോബർ 16ന് തിയറ്ററുകളിൽ എത്തും. തന്റെ ആരാധകർക്കായി ഈ ചിത്രം സമർപ്പിക്കുന്നുവെന്ന് കുറിച്ചാണ് വൃഷഭയുടെ റിലീസ് വിവരം മോഹൻലാൽ പങ്കുവച്ചത്.

‘ഇത് സ്‌പെഷ്യൽ ആണ്. എന്റെ എല്ലാ ആരാധകർക്കും വേണ്ടി ഞാൻ ഇത് സമർപ്പിക്കുന്നു. എന്റെ ജന്മദിനത്തിൽ ഇത് റിലീസ് ചെയ്യുന്നത് അതിനെ കൂടുതൽ അർത്ഥവത്താക്കുന്നു. നിങ്ങളുടെ സ്‌നേഹമാണ് എപ്പോഴും എന്റെ ഏറ്റവും വലിയ ശക്തി’, എന്നാണ് പോസ്റ്റർ റിലീസ് ചെയ്തുകൊണ്ട് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ഈ വർഷം ഫെബ്രുവരിയിൽ ആയിരുന്നു വൃഷഭയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. മുംബൈയിൽ ആയിരുന്നു അവസാന ഷെഡ്യൂൾ. നന്ദകിഷോർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ്, കന്നഡ എന്നീ അഞ്ച് ഭാഷകളിൽ റിലീസിനെത്തും.
റോഷൻ മെക, ഷനയ കപൂർ, സഹ്‌റ ഖാൻ, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Share
Leave a Comment

Recent News