ഗ്രീൻ ഹൗസ് ക്ലീനിങ് സർവീസ് എന്ന യൂട്യൂബ് വ്‌ളോഗർ രോഹിത്തിനെതിരെ കേസ്. രോഹിത്തിന്റെ സഹോദരിയും അമ്മയും നൽകിയ പരാതിയിലാണ് ആലപ്പുഴ വനിത പോലീസ് കേസെടുത്തിരിക്കുന്നത്. സഹോദരിയെ മർദിച്ചതിനും വീട്ടുകാരെ സമൂഹ മാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിനുമാണ് കേസ്. സഹോദരിയെയും അമ്മയെയും അപമാനിച്ച് വീഡിയോ പ്രചരിപ്പിച്ചതായും പരാതിയുണ്ട്.
ദേഹോപദ്രം ഏല്പിക്കൽ, ഗുരുതരമായി പരിക്കേൽപ്പിക്കൽ, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് രോഹിത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
സഹോദരിയെ രോഹിത്ത് മർദിക്കുന്ന വീഡിയോ ഉൾപ്പെടെ വീട്ടുകാർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇയാൾ സഹോദരിയുടെ കരണത്തടിച്ചെന്നും മുടിക്കുത്തിന് പിടിച്ചെന്നും കഴുത്തിൽ പിടിച്ച് ഞെക്കിയെന്നും പരാതിയിൽ പറയുന്നു. സഹോദരിയുടെ പേരിലുള്ള സ്വർണം വിൽക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് വലിയ കുടുംബപ്രശ്നത്തിലേക്കും മർദനത്തിലേക്കും നയിച്ചത്.
Discussion about this post