ചാരവൃത്തിയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ കനക്കുന്നതിനിടെ പാകിസ്താൻ ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥനെകൂടി പുറത്താക്കി ഇന്ത്യ. 24 മണിക്കൂറിനകം രാജ്യംവിടാനാണ് നിർദേശിച്ചിരിക്കുന്നത്. നയതന്ത്ര അവകാശം ഉദ്യോഗസ്ഥർ ദുരുപയോഗം ചെയ്യരുതെന്ന് കർശന താക്കീതും ഇന്ത്യ നൽകി.ഹൈക്കമ്മീഷനിലെ ചാർജ് ഡെ അഫയേഴ്‌സിനെ വിളിച്ചുവരുത്തിയാണ് നയതന്ത്ര അവകാശം ഉദ്യോഗസ്ഥർ ദുരുപയോഗം ചെയ്യരുതെന്ന നിർദേശം നൽകിയത്.
ഔദ്യോഗിക പദവിക്ക് നിരക്കാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനാണ് ന്യൂഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷനിൽ ജോലി ചെയ്യുന്ന ഒരു പാക് ഉദ്യോഗസ്ഥനെ പുറത്താക്കിയതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
ഒരാഴ്ച മുമ്പ് ഹൈക്കമ്മീഷനിലെ മറ്റൊരു ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കിയിരുന്നു.
Discussion about this post