ചാരവൃത്തിക്കേസിൽ പിടിയിലായ യൂടൂബർ ജ്യോതി മൽഹോത്ര, തനിക്ക് പാകിസ്താൻ ഇന്റലിജൻസ് ഏജന്റുമായി ബന്ധമുണ്ടെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി വിവരം. ഡൽഹിയിലെ പാക് ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനുമായി താൻ പതിവായി സംസാരിക്കാറുണ്ടന്ന് ചോദ്യം ചെയ്യലിനിടെ സമ്മതിക്കുകയായിരുന്നു. 2023ൽ പാകിസ്താനിലേക്ക് പോകാനുള്ള വിസയ്ക്കുവേണ്ടി ഹൈക്കമ്മീഷൻ സന്ദർശിച്ചപ്പോഴാണ് എഹ്‌സർ ദാർ എന്നറിയപ്പെടുന്ന ഡാനിഷുമായി താൻ ആദ്യം ബന്ധപ്പെട്ടതെന്നും ജ്യോതി പറഞ്ഞു.
ജ്യോതി മൽഹോത്രയും പാക് രഹസ്യാന്വേഷണ ഉദ്യോഗസ്ഥനും തമ്മിലുള്ള ഒരു സംഭാഷണവും പുറത്തുവന്നിട്ടുണ്ട്.. പാകിസ്താനുമായുള്ള ഇവരുടെ ബന്ധം ഇത് എടുത്തുകാണിക്കുന്നു. ചാരവൃത്തി നടത്തിയെന്നാരോപിച്ച് യൂട്യൂബർക്കെതിരെ ഇന്ത്യൽ അന്വേഷണം തുടരുന്നതിനിടെയാണ് സംഭവം.
ഇന്റർ സർവീസസ് ഇന്റലിജൻസിൽ (ഐഎസ്ഐ) ജോലി ചെയ്തിരുന്ന അലി ഹസനുമായി അവർ നിരന്തരം ബന്ധപ്പെട്ടിരുന്നു 33 കാരിയായ യൂട്യൂബറും ഹസനും തമ്മിലുള്ള വാട്ട്സ്ആപ്പ് സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്. ഒരു ചാറ്റിൽ മൽഹോത്ര ഹസനോട് ‘എന്നെ പാകിസ്ഥാനിൽ വിവാഹം കഴിപ്പിക്കൂ’ എന്ന് പറയുന്നതായി കാണിച്ചു, ഇത് പാകിസ്താനുമായുള്ള അവളുടെ വൈകാരിക ബന്ധത്തെക്കുറിച്ച് സൂചന നൽകുന്നു.
ജ്യോതിയുടെ സ്വകാര്യ ഡയറി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തിട്ടുണ്ട്. പാക് സന്ദർശനത്തെക്കുറിച്ച് ജ്യോതി മൽഹോത്ര ഡയറിയിൽ വിശദമായി കുറിച്ചിരുന്നു. പാക് യാത്ര ഏറെ സ്‌നേഹം നിറഞ്ഞതായിരുന്നുവെന്നും അവിടെനിന്ന് ഏറെ സ്‌നേഹം ലഭിച്ചെന്നുമാണ് ജ്യോതി പാക് യാത്രയെക്കുറിച്ച് ഡയറിയിൽ കുറിച്ചിരുന്നത്.
Leave a Comment