രാവിലെ വരെ പ്രവർത്തിച്ചിരുന്നത് സിപിഎമ്മിൽ,പക്ഷേ മനസ് ബിജെപിയോടൊപ്പമായിരുന്നു: എസ്എഫ്‌ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബിജെപിയിൽ

Published by
Brave India Desk

എസ്എഫ്ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റും തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായിരുന്ന ഗോകുൽ ഗോപിനാഥ് ബിജെപിയിൽ ചേർന്നു. ഗോകുൽ നിലവിൽ കുടപ്പനക്കുന്ന് ലോക്കൽ കമ്മിറ്റി അംഗവും മണ്ണടി ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. താൻ ഇതുവരെ സിപിഎം വിട്ടിട്ടില്ലെന്നും ഇപ്പോൾ വിടുന്നുവെന്നും ഗോകുൽ പറഞ്ഞു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽനിന്ന് വ്യാഴാഴ്ച രാവിലെയാണ് ഗോകുൽ ഗോപിനാഥ് അംഗത്വം സ്വീകരിച്ചത്

കമ്യൂണിസ്റ്റ് പശ്ചാത്തലത്തിലാണ് ഞാൻ ജനിച്ചത്. ബിജെപിയെ ഇഷ്ടമായതുകൊണ്ട് കൂടുതൽ ഊർജത്തോടെയും രാഷ്ട്രീയ ബോധത്തോടെയും പ്രവർത്തിക്കും. കമ്യൂണിസ്റ്റ് പാർട്ടിയുടെ പവർ ക്ലസ്റ്ററിന്റെ ഭാഗമായില്ലെങ്കിൽ അവിടെ നിലനിൽപ്പില്ല. ഇന്ന് സിപിഎമ്മും കോൺഗ്രസും തമ്മിൽ വ്യത്യാസമൊന്നുമില്ല, രണ്ടിലും നടക്കുന്നത് അഴിമതി തന്നെയെന്ന് ഗോകുൽ വ്യക്തമാക്കി.

സന്തോഷത്തിനായി സുഹൃത്തുക്കൾക്കൊപ്പം നൃത്തം ചെയ്തതിന് എന്നെ വ്യക്തിഹത്യ ചെയ്തുവെന്ന് ഗോകുൽ പറയുന്നു. കോളേജ് വളപ്പിൽ മദ്യപിച്ച് നൃത്തംചെയ്‌തെന്നാരോപിച്ച് 2022 ഡിസംബറിൽ ജില്ലാ സെക്രട്ടറിയായിരുന്ന ഗോകുൽ ഗോപിനാഥിനെ എസ്എഫ്ഐ സംസ്ഥാന നേതൃത്വം പുറത്താക്കിയിരുന്നു. ഇത് സിപിഎം നേതാക്കളുടെ ട്രാപ്പായിരുന്നുവെന്ന് ഗോകുൽ കൂട്ടിച്ചേർത്തു.

Share
Leave a Comment

Recent News