പാകിസ്താനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരർ മതം നോക്കി നിരപരാധികളെ കൊന്നു. സിന്ദൂരം മായ്ച്ചാല് തിരിച്ചടി എങ്ങനെയാകുമെന്ന് പാകിസ്താന് കാണിച്ചുകൊടുത്തു. ഭീകരരെ ഇല്ലാതാക്കുമെന്ന് ഈ രാജ്യത്തെ ജനങ്ങൾ ഒറ്റക്കെട്ടായി പ്രതിജ്ഞയെടുത്തു.രാജ്യത്തെ സേന ജനങ്ങളുടെ ആശിർവാദത്തോടെ തിരിച്ചടിച്ചു.ഈ സർക്കാർ മൂന്ന് സേനകൾക്കും സമ്പൂർണ സ്വാതന്ത്ര്യം നൽകി. മൂന്ന് സേനകളും ചേർന്ന് ചക്രവ്യൂഹം തീർത്തു.ഏപ്രിൽ 22 ന് ഭീകരർ നടത്തിയ ആക്രമണത്തിന് 22 മിനിറ്റിൽ മറുപടി നൽകി.9 ഭീകര കേന്ദ്രങ്ങൾ ഇന്ത്യ തകർത്തുവെന്ന് മോദി ചൂണ്ടിക്കാട്ടി.
രാജ്യത്തേക്കാൾ വലുതായി മറ്റൊന്നുമില്ലെന്ന് രാജസ്ഥാൻ നമ്മെ പഠിപ്പിക്കുന്നു. ഏപ്രിൽ 22ന് ഭീകരർ നമ്മുടെ ജനങ്ങളെ ലക്ഷ്യം വച്ചു, അവരുടെ മതം ചോദിച്ചു, നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ചു കളഞ്ഞു. പഹൽഗാമിൽ ഉതിർത്ത വെടിയുണ്ടകൾ 140 കോടി ഇന്ത്യക്കാരുടെ ഹൃദയങ്ങളെയാണ് മുറിവേൽപ്പിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സിന്ദൂരം വെടിമരുന്നായി മാറുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് ലോകത്തിന്റെയും രാജ്യത്തിന്റെയും ശത്രുക്കൾ കണ്ടു. രക്തമല്ല, എന്റെ സിരകളിൽ തിളയ്ക്കുന്നത് സിന്ദൂരമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഓപ്പറേഷന് സിന്ദൂർ ഇത് നീതിയുടെ പുതിയ സ്വരൂപമാണ്,ഇത് കേവലം പറച്ചലില്ല, ഇത് പുതിയ ഭാരതത്തിൻറെ സ്വരൂപമാണ്.ഇത് പുതിയ ഭാരതമാണ്.ആറ്റം ബോംബ് കാണിച്ച് ഭാരതത്തെ പേടിപ്പിക്കാൻ പാകിസ്താൻ നോക്കണ്ട. ഒളിഞ്ഞും തെളിഞ്ഞുമുള്ള കളി ഇനി നടക്കില്ല. പാകിസ്താനെ തുറന്നു കാട്ടാൻ പ്രതിനിധി സംഘം ലോകം മുഴുവൻ പോകുന്നുവെന്ന് നരേന്ദ്രമോദി കൂട്ടിച്ചേർത്തു.
Discussion about this post