ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ രണ്ടു ഭീകരരെ വധിച്ച് സുരക്ഷാസേന. സിംഗ്‌പോരയിലെ ഛത്രൂ മേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. പ്രദേശത്ത് സുരക്ഷസേനയുടെ തിരച്ചിൽ തുടരുകയാണ്. മേഖലയിൽ നാല് ഭീകരവാദികൾ ഒളിച്ചിരിക്കുന്നു ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അർദ്ധരാത്രിയോടെ തിരച്ചിൽ ആരംഭിച്ചത്. രാവിലെ 6.30 ഓടെ ഭീകരർ സുരക്ഷ സേനക്ക് നേരെ വെടിയുതിർത്തതോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
‘കിഷ്ത്വാർ ജില്ല മുഴുവൻ ജമ്മു പോലീസും സൈന്യവും വളഞ്ഞിരിക്കുകയാണ്. ‘ഓപ്പറേഷൻ ട്രാഷി’ എന്ന പേരിലാണ് ഓപ്പറേഷൻ നടക്കുന്നതെന്നും’ XVI കോർപ്സ് അറിയിച്ചു. ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ഏറ്റുമുട്ടലിന്റെ വിശദാംശങ്ങൾ പുറത്തു വിട്ടത്.
കൊല്ലപ്പെട്ടത് സെയ്ഫുള്ള ഗ്യാങ്ങിൽ ഉൾപ്പെട്ട ഭീകരവാദികൾ എന്നാണ് സൂചന.ഓപ്പറേഷൻ സിന്ദൂറിന് ശേഷം തീവ്രവാദ വിരുദ്ധ ഓപ്പറേഷനുകൾ ഇന്ത്യ ശക്തമാക്കിയിരുന്നു. ഇതിൻറെ ഭാഗമായി കഴിഞ്ഞ ഒരാഴ്ചയായി കശ്മീരിൽ വിവിധ ഭാഗങ്ങളിലായി ഏറ്റുമുട്ടലുകൾ നടക്കുന്നുണ്ട്.കഴിഞ്ഞ 8 ദിവസത്തിനിടെ മൂന്ന് ഏറ്റുമുട്ടലുകളിലായി 8 ഭീകരവാദികളെ സുരക്ഷാസേന വധിച്ചു.
Discussion about this post