സംസ്ഥാന ഭാഗ്യക്കുറിയിലെ സമ്മാനത്തുകകളിൽ മാറ്റം. ജൂൺ ആദ്യവാരത്തിലെ ഭാഗ്യക്കുറി മുതലാണു മാറ്റമെന്നു മന്ത്രി കെഎൻ ബാലഗോപാൽ വ്യക്തമാക്കി. ഭാഗ്യക്കുറി ടിക്കറ്റിന്റെ മുഖവില തന്നെ സമ്മാനത്തിലൊന്നായി നൽകുന്ന രീതി ഇനിയില്ല. 50 രൂപയുടെ ടിക്കറ്റിന് അതേ തുക സമ്മാനമായി നൽകുന്നതുകൊണ്ടു തങ്ങൾക്കു ഗുണമില്ലെന്ന ഏജന്റുമാരുടെയും വിതരണക്കാരുടെയും അഭിപ്രായം പരിഗണിച്ചാണു ചെറിയ സമ്മാനം ഒഴിവാക്കുന്നത്.
കൂടുതൽ ആളുകളെ ആകർഷിക്കുന്ന വിധം 5000 രൂപയുടെ സമ്മാനങ്ങളുടെ എണ്ണം കൂട്ടും. 2000 രൂപയുടെയും 200 രൂപയുടെയും സമ്മാനങ്ങൾ വീണ്ടും ഏർപ്പെടുത്തും
അതേസമയം സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പിന് ഇനി ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയ്ക്കാണ് വിഷു ബമ്പർ നറുക്കെടുക്കുന്നത്. 300 രൂപ വിലയുള്ള വിഷു ബമ്പർ ടിക്കറ്റുകൾ മൊത്തം ആറു പരമ്പരകളിലായാണ് വിപണിയിൽ എത്തിയത്.
Leave a Comment