എന്താണോ ഇംഗ്ലണ്ട് ആഗ്രഹിച്ചത് അത് നൽകി സ്റ്റോക്ക്സും ആർച്ചറും. വളരെ ട്രിക്കി ആയിട്ടുള്ള പിച്ചിൽ ഇന്ത്യ ഇന്ന് 135 റൺ പിന്തുടരാൻ എത്തിയപ്പോൾ അത് നേടാൻ അവർക്ക് 6 വിക്കറ്റുകൾ കൈയിൽ ഉണ്ടായിരുന്നു. എന്നാൽ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷയായ ഋഷഭ് പന്തിന്റെ വിക്കറ്റ് നേടി ജോഫ്ര ആർച്ചറാണ് ഇംഗ്ലണ്ട് ആഗ്രഹിച്ച സ്വപ്ന തുടക്കം നൽകി തൊട്ടുപിന്നാലെ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷയായ രാഹുലിനെയും മടക്കി സ്റ്റോക്ക്സ് ഇരട്ടി പ്രഹരം ഏൽപ്പിച്ചു. ശേഷം ഇന്നലെ ബോളിങ്ങിൽ തങ്ങളെ കുടുക്കിയ വാഷിംഗ്‌ടൺ സുന്ദറെയും മടക്കി ആർച്ചർ ഹീറോയായി. 58 – 4 എന്ന നിലയിൽ ഇന്ന് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഇപ്പോൾ 83- 7 എന്ന നിലയിലാണ്. ഇംഗ്ലണ്ട് സ്കോറിന് ഇപ്പോൾ 110 റൺ പിന്നിലാണ് ഗില്ലും സംഘവും.
33 റൺസുമായി ഇന്നലെ പുറത്താകാതെ നിന്ന രാഹുലിനൊപ്പം ഇന്ന് പന്ത് ക്രീസിൽ എത്തുക ആയിരുന്നു. രണ്ട് ബൗണ്ടറിയൊക്കെ നേടി എങ്കിലും ആർച്ചർ എറിഞ്ഞ ബോളിൽ ഉത്തരമില്ലാതിരുന്ന പന്തിന്റെ. ടോപ് ഓഫ് സ്റ്റമ്പ് പിഴുതെറിയുക ആയിരുന്നു ജോഫ്ര. എന്തായാലും ഈ അടുത്ത കാലത്തെ ഇന്ത്യയുടെ പല വിജയങ്ങളിൽ നിർണായക ശക്തിയായ പന്തിന്റെ വിക്കറ്റ് തന്നെ പിഴുതെറിയൻ സാധിച്ചത് ഇംഗ്ലണ്ടിന് ഗുണമായി.
പന്ത് പോയതിന് പിന്നാലെ ക്രീസിൽ എത്തിയ ജഡേജക്ക് ഒപ്പം ക്രീസിൽ തുറക്കാനുള്ള രാഹുലിന്റെ ശ്രമങ്ങൾക്ക് പണി കൊടുത്തത് സ്റ്റോക്സ് ആണ്. താരത്തിന്റെ മികച്ച പന്തിൽ രാഹുൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി. അമ്പയർ ഔട്ട് വിധിച്ചില്ലെങ്കിലും ഡിആർഎസ് വഴി തീരുമാനം ഇംഗ്ലണ്ടിന് അനുകൂലമായി. ഇതോടെ തോൽവി മണത്ത ഇന്ത്യയെ കൂടുതൽ നാശത്തിലേക്ക് തള്ളി സ്വന്തം ബോളിങ്ങിൽ ക്യാച്ച് എടുത്ത് സുന്ദറെ (0 ) കൂടി ആർച്ചർ മടക്കി.
എന്തിരുന്നാലും പന്തിന് കൈയടികൾ നൽകാതിരിക്കാൻ ആകില്ല. ഇംഗണ്ടിന്റെ ആദ്യ ഇന്നിങ്സിനിടെ കൈക്ക് പരിക്കേറ്റ പന്ത് ഫീൽഡ് വിട്ടെങ്കിലും ബാറ്റിംഗിൽ തിരിച്ചെത്തി മികവ് കാണിച്ചു. പലപ്പോഴും വേദന കാരണം താരം ബുദ്ധിമുട്ടിയിരുന്നു. തന്റെ പരിക്ക് വകവെക്കാതെ നടത്തിയ വീരോചിത ആദ്യ ഇന്നിംഗ്സ് ബാറ്റിംഗ് ആണ് ഇന്ത്യയെ മത്സരം അവസാന ദിനം വരെ നീട്ടാൻ എങ്കിലും സഹായിച്ചത്.
Discussion about this post