തത്കാൽ ബുക്കിംഗുകൾ ഇനി ആധാർ ഉള്ളവർക്ക് മാത്രം ; ആധാർ അടിസ്ഥാനമാക്കിയുള്ള ഒ.ടി.പി നിർബന്ധമാക്കി ഇന്ത്യൻ റെയിൽവേ

Published by
Brave India Desk

ന്യൂഡൽഹി : തത്കാൽ ബുക്കിംഗുകൾക്ക് ആധാർ കാർഡ് നിർബന്ധമാക്കി ഇന്ത്യൻ റെയിൽവേ. ജൂലൈ 1 മുതൽ, ആധാർ അംഗീകൃത ഉപയോക്താക്കൾക്ക് മാത്രമേ IRCTC വെബ്‌സൈറ്റ് വഴിയും മൊബൈൽ ആപ്പ് വഴിയും തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയൂ എന്ന് റെയിൽവേ അറിയിച്ചു. ജൂലൈ 15 മുതൽ, എല്ലാ ഓൺലൈൻ തത്കാൽ ബുക്കിംഗുകൾക്കും ആധാർ അടിസ്ഥാനമാക്കിയുള്ള ഒ.ടി.പി പരിശോധനയും ഉണ്ടായിരിക്കും.

തത്കാൽ പദ്ധതിയുടെ ആനുകൂല്യങ്ങൾ സാധാരണ ഉപയോക്താക്കളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് ഈ തീരുമാനം എടുത്തതെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കി. യഥാർത്ഥ യാത്രക്കാർക്ക് മുൻഗണന നൽകുന്നതിനായി ഏജന്റ് ബുക്കിംഗുകൾ നിയന്ത്രിക്കുന്നതിൽ ഇത് സഹായകരമാകുന്നതാണ്. പാസഞ്ചർ റിസർവേഷൻ സിസ്റ്റം (PRS) കൗണ്ടറുകളിലും അംഗീകൃത ഏജന്റുമാർ വഴിയും ബുക്ക് ചെയ്യുന്ന തത്കാൽ ടിക്കറ്റുകൾക്ക് യാത്രക്കാരന്റെ ആധാർ കാർഡുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ ഫോണിലേക്ക് വരുന്ന ഒടിപി നൽകേണ്ടതാണ്.

ബൾക്ക് ബുക്കിംഗുകൾ തടയുന്നതിനായി, ബുക്കിംഗ് വിൻഡോയുടെ ആദ്യ 30 മിനിറ്റിൽ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിൽ നിന്ന് അംഗീകൃത ഏജന്റുമാരെ വിലക്കും. എസി ക്ലാസുകൾക്ക്, രാവിലെ 10:00 മുതൽ 10:30 വരെയും, എസി ഇതര ക്ലാസുകൾക്ക് രാവിലെ 11:00 മുതൽ 11:30 വരെയും ഈ നിയന്ത്രണം ബാധകമാണ്. പുതിയ രീതി നടപ്പിലാക്കുന്നതിന് ആവശ്യമായ സിസ്റ്റം അപ്‌ഗ്രേഡുകൾ നടത്താൻ എല്ലാ സോണൽ റെയിൽവേകളെയും അറിയിക്കണമെന്ന് റെയിൽവേ മന്ത്രാലയം സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് നിർദ്ദേശം നൽകി.

Share
Leave a Comment

Recent News