അറസ്റ്റിലായവർ ‘പാവങ്ങൾ’, പണമെല്ലാം അവൻ കൊണ്ടുപോയി,അവളെ ചൂഷണംചെയ്യുകയായിരുന്നു റസീനയുടെ ഉമ്മ

Published by
Brave India Desk

കൂത്തുപറമ്പ് പറമ്പായി ചേരിക്കമ്പനിക്കു സമീപം റസീന മൻസിലിൽ റസീന (40) ആത്മഹത്യചെയ്ത സംഭവത്തിൽ അറസ്റ്റിലായവർ നിരപരാധികളാണെന്ന് റസീനയുടെ ഉമ്മ ഫാത്തിമ അറസ്റ്റിലായവർ ബന്ധുക്കളാണെന്നും പ്രശ്നക്കാരല്ലെന്നും റസീനയുടെ ഉമ്മ പറഞ്ഞു.യാതൊരുപ്രശ്നത്തിനും പോകാത്ത ചെറുപ്പക്കാരെയാണ് അറസ്റ്റ് ചെയ്തത് എന്ന് ഉമ്മ കൂട്ടിച്ചേർത്തു.

 

റസീനയ്ക്ക് അടുപ്പമുണ്ടായിരുന്ന യുവാവ് അവളെ ചൂഷണം ചെയ്യുകയായിരുന്നു. മൂന്നു വർഷമായിബന്ധമുണ്ടായിരുന്നുവെന്ന കാര്യം ഇപ്പോഴാണ് അറിയുന്നത്. യുവാവ് സ്ഥിരമായി റസീനയെകാണാൻ വരാറുണ്ടായിരുന്നുവെന്നാണ് അറിയുന്നത്. മയ്യിൽ സ്വദേശിയായ യുവാവിനെതിരെ പരാതിനൽകുമെന്നും ഫാത്തിമ പറഞ്ഞു.

 

യുവാവിനെ വെറുതെ വിട്ട് തൻ്റെ ബന്ധുക്കളെയാണ് പൊലീസ് പിടികൂടി ജയിലിലിട്ടത്. എന്ത്ന്യായമാണത്? ആത്മഹത്യക്ക് മുൻപ് റസീന ഒന്നും പറഞ്ഞിട്ടില്ല. അവൾക്ക് നല്ലപ്രയാസമുണ്ടായിരുന്നു. അഞ്ച് മണിക്കൂർ പിടിച്ചുവെച്ചു എന്നൊക്കെ വെറുതെ പറയുന്നതാണ്. മയ്യിൽസ്വദേശിയായ യുവാവിൻ്റെ വീട്ടുകാരെത്താനാണ് സമയമെടുത്തതെന്നും ഫാത്തിമ പ്രതികരിച്ചു.

 

നാൽപതോളം പവൻ സ്വർണം നൽകിയാണ് വിവാഹം നടത്തിയത്. ഇപ്പോൾ സ്വർണമൊന്നുമില്ല. കൂടാതെ പലരിൽ നിന്നും കടം വാങ്ങിയിട്ടുമുണ്ടെന്നാണ് അറിയുന്നത്. പണം മുഴുവൻകൊണ്ടുപോയത് യുവാവാണെന്നാണ് കരുതുന്നത്. ഭർത്താവ് വളരെ മാന്യനായ വ്യക്തിയാണ്. ഭർത്താവ് കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ല.

 

ഞായറാഴ്ചയാണ് റസീനയെ യുവാവിനൊപ്പം കണ്ടതും ബന്ധുക്കൾ ഇടപെട്ടതും. ചൊവ്വാഴ്ചറസീനയെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പറമ്പായി സ്വദേശികളായഎം.സി. മൻസിലിൽ വി.സി. മുബഷീർ (28), കണിയാന്റെ വളപ്പിൽ കെ.എ. ഫൈസൽ (34), കൂടത്താൻകണ്ടി ഹൗസിൽ വി.കെ. റഫ്നാസ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർഎസ്ഡിപിഐ പ്രവർത്തകരാണെന്ന് പോലീസ് പറഞ്ഞിരുന്നു. റസീനയുടെ ആത്മഹത്യക്കുറിപ്പില്‍നിന്നുള്ളവിവരങ്ങൾ പ്രകാരമാണ് ഇവരെ പിടികൂടിയത്.  ഇവരെ  കൂടാതെ  ഇനിയും ആളുകൾ ഉണ്ടെന്നാണ് പോലീസ് കണ്ടെത്തൽ. ആൾക്കൂട്ട വിചാരണയിൽ മനംനൊന്താണ് ആത്മഹത്യയെന്ന്റസീനയുടെ ആത്മഹത്യാക്കുറിപ്പിൽ സൂചിപ്പിച്ചിരുന്നു.

Share
Leave a Comment

Recent News