സുഹൃത്തിനെ സുഹൃത്ത് ബലാത്സംഗം ചെയ്താൽ എന്ത് ചെയ്യും: കൊൽക്കത്ത കേസിൽ വിവാദപരമാർശവുമായി തൃണമൂൽ എംപി

Published by
Brave India Desk

സൗത്ത് കൊൽക്കത്ത ലോ കോളേജ് ക്യാമ്പസിൽ നിയമ വിദ്യാർത്ഥിനി കൂട്ടബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തിൽ തൃണമൂൽ കോൺഗ്രസ് എംപി നടത്തിയ പരാമർശം വിവാദമാകുന്നു. ഒരു സുഹൃത്ത് മറ്റൊരു സുഹൃത്തിനെ ബലാത്സംഗം ചെയ്താൽ എന്ത് ചെയ്യാനാകുമെന്നാണ് കല്യാൺ ബാനർജി ചോദിച്ചത്.

‘കോളേജിൽ നടന്ന ഈ സംഭവത്തെ ഞാൻ അംഗീകരിക്കുന്നില്ല. പ്രതികളെ അറസ്റ്റ് ചെയ്യണം. കുറച്ച് ആളുകളാണ് ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നത്… എന്നാൽ ഒരു സുഹൃത്ത് മറ്റൊരു സുഹൃത്തിനെ ബലാത്സംഗം ചെയ്താൽ എന്തു ചെയ്യാൻ പറ്റും? പോലീസ് സ്‌കൂളുകളിൽ ഉണ്ടാകുമോ? ഇത് വിദ്യാർത്ഥികൾ മറ്റൊരു വിദ്യാർത്ഥിയോട് ചെയ്തതാണ്. ആരാണ് പെൺകുട്ടിയെ സംരക്ഷിക്കുക? ഇത് ഒരു സർക്കാർ കോളേജാണ്. പോലീസ് എപ്പോഴും അവിടെ ഉണ്ടാകുമോയെന്ന് എം.പി. ചോദിച്ചു.

തൃണമൂൽ എംപിയുടെ പരാമർശം പുറത്ത് വന്നതിന് പിന്നാലെ വലിയ വിമർശനമാണ് ഉയരുന്നത്. കല്യാൺ ബാനർജിയെ ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയാണ് കുറ്റപ്പെടുത്തി രംഗത്തെത്തിയത്. ലജ്ജയുടെ എല്ലാ അതിരുകളും കല്യാൺ ലംഘിച്ചതായി അമിത് മാളവ്യ കുറ്റപ്പെടുത്തി. അത് സഹപാഠികൾ ചെയ്തതാണെന്ന് പറഞ്ഞ് അദ്ദേഹം കുറ്റകൃത്യത്തെ നിസാരവത്ക്കരിച്ചു. അപ്പോൾ സഹപാഠികൾ നടത്തുന്ന ബലാത്സംഗം സ്വീകാര്യമാണോയെന്ന് അജിത് മാളവ്യ ചോദിക്കുന്നു.

Share
Leave a Comment

Recent News