കേരള സർക്കാരിന് നന്ദി അറിയിച്ച് നിയുക്ത പോലീസ് മേധാവി റാവഡ ചന്ദ്രശേഖർ. കേരളത്തിലേക്ക് ഉടനെ തന്നെ എത്തുമെന്നും അദ്ദേഹം അറിയിച്ചു. എന്നാണ് കേരള ഡിജിപിയായി സ്ഥാനം ഏറ്റെടുക്കുക എന്നുള്ള കാര്യം റാവഡ ചന്ദ്രശേഖർ വ്യക്തമാക്കിയിട്ടില്ല.
കേരളത്തിലെ പോലീസ് സേന മികച്ചതാണെന്ന് റാവഡ ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. സാധ്യമായ രീതിയിലുള്ള എല്ലാ മികച്ച പ്രവർത്തനവും കാഴ്ചവയ്ക്കും എന്നും അദ്ദേഹം അറിയിച്ചു. അതേസമയം പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമിച്ചതിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ രംഗത്തെത്തി. കൂത്തുപറമ്പ് കേസിൽ റവാഡ ചന്ദ്രശേഖറിനെ കോടതി ഒഴിവാക്കിയിരുന്നു എന്ന് എംവി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.
കൂത്തുപറമ്പ് വെടിവെപ്പിന് രണ്ട് ദിവസം മുൻപ് മാത്രം ചുമതലയേറ്റയാളായിരുന്നു റവാഡ ചന്ദ്രശേഖർ. അദ്ദേഹത്തിന് കാര്യമായ അറിവോ പരിചയമോ ഉണ്ടായിരുന്നില്ല. ഈ വിഷയത്തില്‍ പി ജയരാജന്‍റെ പ്രതികരണം വിമർശനമായി കാണുന്നില്ല എന്നും എംവി ഗോവിന്ദന്‍ സൂചിപ്പിച്ചു.
Leave a Comment