കണിപ്പയ്യൂർ ഒകെ സൈഡ് പ്ലീസ്, 2019 ലെ ട്വീറ്റ് കുത്തിപ്പൊക്കി ഇർഫാൻ പത്താൻ; പ്രവചനം കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം

Published by
Brave India Desk

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര പരമ്പരയിലെ മികച്ച ഫോം തുടരുകയാണ് ശുഭ്മാൻ ഗിൽ. ഹെഡിംഗ്ലി ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ 147 റൺസ് നേടിയ ശേഷം വാർത്തകളിൽ ഇടം നേടിയ ഗിൽ രണ്ടാം ടെസ്റ്റിൽ ആ ഫോം തുടർന്നു. തെറ്റുകൾ ഒന്നും തന്നെ വരുത്താതെ ക്ലാസും മാസും ഇടകലർന്ന ശൈലിയിൽ കളിക്കുന്ന ഗിൽ റെക്കോർഡുകൾ തകർത്ത പ്രകടനം നടത്തി അതിശയിപ്പിക്കുന്ന ഇരട്ട സെഞ്ച്വറി നേടി.

387 പന്തുകളിൽ നിന്ന് 269 റൺസ് നേടിയ ഗില്ലിന്റെ പ്രകടനത്തിൽ ആകൃഷ്ടനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ, ഗിൽ ഇന്ത്യയ്ക്കായി കളിക്കാൻ തുടങ്ങിയ 2019-ൽ താൻ ഗില്ലുമായി ബന്ധപ്പെട്ട് പറഞ്ഞ അഭിപ്രായം ഇന്ന് ഓർമിപ്പിച്ചു. 2019 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിംഗ്‌സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പ്രതിനിധീകരിച്ച് 49 പന്തിൽ നിന്ന് 65 റൺസ് നേടിയതിന് ശേഷം മുൻ ഓൾറൗണ്ടർ യുവതാരത്തെ പ്രശംസിച്ചിരുന്നു.

അന്ന് ഇർഫാൻ പത്താൻ പറഞ്ഞത് ഇങ്ങനെ- “ഇപ്പോൾ മാത്രമല്ല, ഭാവിയിൽ ഈ പേര് കൂടുതൽ കേൾക്കാൻ സാധ്യതയുണ്ട്.” അന്നത്തെ ആ ട്വീറ്റിൽ താൻ പറഞ്ഞത് പോലെ ഇന്ന് ഇന്ത്യൻ ക്രിക്കറ്റ് ഏറ്റവും ചർച്ച ചെയ്യുന്ന പേരായി ഗിൽ എന്ന് പുതിയ ട്വീറ്റിൽ ഇർഫാൻ പത്താൻ ഓർമിപ്പിച്ചു.

 

രണ്ടാം ടെസ്റ്റിൽ ഗില്ലിന്റെ മികച്ച പ്രകടനത്തെക്കുറിച്ച് കൂടുതൽ പറയുകയാണെങ്കിൽ, അതിൽ 30 ബൗണ്ടറികളും മൂന്ന് സിക്സറുകളും ഉൾപ്പെടുന്നു. ഈ ഇന്നിംഗ്സിൽ, അദ്ദേഹം ആറാം വിക്കറ്റിൽ രവീന്ദ്ര ജഡേജയുമായി ചേർന്ന് 203 റൺസിന്റെ വമ്പൻ കൂട്ടുകെട്ട് പടുത്തുയർത്തുകയും ചെയ്‌തു. ജഡേജ പുറത്തായപ്പോൾ ഇരുവരും ഇന്ത്യയെ 211-5 എന്ന സ്കോറിൽ നിന്ന് 414-6 എന്ന സ്കോറിലേക്ക് എത്തിച്ചു. തുടർന്ന് ഗിൽ വാഷിംഗ്ടൺ സുന്ദറുമായി ചേർന്ന് 144 റൺസിന്റെ ഒരു കൂട്ടുകെട്ട് കെട്ടിപ്പടുത്തു.

Share
Leave a Comment

Recent News