വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറ ഷെയ്ൻ വോണിനെ ഏറ്റവും മികച്ച ലെഗ് സ്പിന്നറായി തിരഞ്ഞെടുത്തു, മുത്തയ്യ മുരളീധരനേക്കാൾ മിടുക്കൻ ആണ് ഓസ്‌ട്രേലിയൻ ഇതിഹാസം എന്നും ലാറ പറഞ്ഞു. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ട് സ്പിൻ ബൗളർമാരായി ഇരുവരും പരക്കെ കണക്കാക്കപ്പെടുന്നു, ശ്രീലങ്കൻ സ്പിൻ ബൗളർ 800 വിക്കറ്റുകൾ നേടിയപ്പോൾ 708 പുറത്താക്കലുകളോടെ വോൺ വിക്കറ്റ് വേട്ടക്കാരുടെ ലിസ്റ്റിൽ രണ്ടാമതാണ് നിൽക്കുന്നത്.
എല്ലാ ഫോർമാറ്റുകളിലുമായി ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ റെക്കോർഡ് മുരളീധരന്റെ പേരിലാണ്, 1,347 പുറത്താക്കലുകളോടെ. മറുവശത്ത്, മുൻ ഓസീസ് ക്രിക്കറ്റ് താരം 1,001 വിക്കറ്റുകളുമായി ആ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. 2022 മാർച്ച് 4 ന് 52 ആം വയസ്സിൽ തായ്‌ലൻഡിൽ വെച്ച് വോൺ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുക ആയിരുന്നു.
“ഞാൻ ഈ 2 താരങ്ങളെയും നേരിട്ടുണ്ട്. അതിൽ മുരളിയെക്കിറിച്ച് പറഞ്ഞാൽ നമ്മൾ ക്രീസിലെത്തി ആദ്യത്തെ അരമണിക്കൂറിൽ നമുക്ക് മുന്നിൽ അവൻ ഏറെ ചോദ്യങ്ങൾ മുന്നോട്ട് വെക്കും. ആ സമയത്ത് ഏത് ഷോട്ട് കളിക്കണം എന്ന് നമുക്ക് ഒരു കൺഫ്യൂഷൻ ഉണ്ടാകും. പക്ഷെ അതിന് ശേഷം ഞാൻ അവനെ നേരിടാനും അവനെതിരെ റൺ നേടാനും തുടങ്ങും. പക്ഷെ എന്റെ സഹതാരങ്ങളിൽ പലരും അവനെതിരെ കളിക്കാൻ ബുദ്ധിമുട്ടി. മുരളി വോണിനെക്കൽ എനിക്ക് ശരിക്കും സമ്മർദ്ദം നൽകി.”
ഏഷ്യൻ സാഹചര്യങ്ങളിൽ സ്പിന്നിങ് അനുകൂലമായ പിച്ചുകളിൽ പന്തെറിഞ്ഞ മുരളീധരനെക്കാൾ, പേസർമാർക്ക് കൂടുതൽ അനുകൂലമായ പിച്ചുകളിൽ പന്തെറിഞ്ഞിട്ടും, ഇത്രയും ശ്രദ്ധേയമായ വിക്കറ്റ് നേട്ടം കൈവരിച്ചതിന് ലാറ വോണിനെ പ്രശംസിച്ചു. മുരളീധരൻ തന്റെ കരിയറിലെ ഭൂരിഭാഗവും അനുകൂലമായ ഏഷ്യൻ സാഹചര്യങ്ങളിൽ ആണ് നേട്ടം ഉണ്ടാക്കിയത്.
“പക്ഷേ ഞാൻ ഷെയ്നിനെതിരെ ബാറ്റ് ചെയ്യാൻ ഇറങ്ങുമ്പോൾ ശ്രദ്ധിച്ച കാര്യം അവൻ എറിയുന്ന മാജിക്ക് പന്തുകളാണ്. ഒരു ഓവറിൽ അവൻ ഒരു മികച്ച പന്ത് ഉറപ്പായിട്ടും എറിഞ്ഞിരുന്നു. അതുകൊണ്ടാണ് ഞാൻ അദ്ദേഹത്തെ ഉയർന്ന നിലയിൽ വിലയിരുത്തുന്നത്, കാരണം അവൻ മാനസികമായി ശക്തനാണെന്ന് ഞാൻ കരുതുന്നു. അദ്ദേഹത്തിന്റെ ബൗളിംഗ് മികവും അദ്ദേഹം എറിഞ്ഞ പിച്ചുകളും, മക്ഗ്രാത്തിനെയും മക്ഡെർമോട്ടിനെയും അനുകൂലിച്ചതായിരുന്നു. എന്നിട്ടും അത്രയും വിക്കറ്റുകൾ വീഴ്ത്താൻ അദ്ദേഹത്തിന് കഴിഞ്ഞു, അവൻ വളരെ വളരെ പ്രത്യേകതയുള്ളതാണ്,” ലാറ പറഞ്ഞു.
Discussion about this post