പാകിസ്താൻ ഭരണകൂടത്തെ താഴെയിറക്കാൻ സൈനിക നേതൃത്വം ശ്രമിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ ശക്തമാകുന്നു.പ്രസിഡന്റ് ആസിഫ് അലി സർദാരിയോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടേക്കാമെന്നോ കരസേനാ മേധാവി (COAS) ഫീൽഡ് മാർഷൽ അസിം മുനീർ പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിടുന്നുണ്ടെന്നോ ഉള്ള അഭ്യൂഹങ്ങളാണ് ശക്തമാകുന്നത്.
സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഉയർന്നുവരുന്ന അഭ്യൂഹങ്ങൾ,വെറും ഊഹാപോഹങ്ങൾ’ മാത്രമാണെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു, ‘ഫീൽഡ് മാർഷൽ അസിം മുനീർ ഒരിക്കലും പ്രസിഡന്റാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല, അത്തരമൊരു പദ്ധതിയും ആസന്നമല്ലെന്ന് ഷെരീഫ് വ്യക്തമാക്കി.
താനും സർദാരിയും മുനീറും തമ്മിലുള്ള ബന്ധം ‘പരസ്പര ബഹുമാനത്തിലും’ ‘പാകിസ്താന്റെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടിയുള്ള പങ്കിട്ട കാഴ്ചപ്പാടിലും’ അധിഷ്ഠിതമാണെന്ന് ഷെരീഫ് കൂട്ടിച്ചേർത്തു.
Leave a Comment