പാകിസ്താൻ ഭരണകൂടത്തെ താഴെയിറക്കാൻ സൈനിക നേതൃത്വം ശ്രമിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടെ പ്രസിഡന്റ് ആസിഫ് അലി സർദ്ദാരിയുമായി കൂടിക്കാഴ്ച നടത്തി കരസേനാ മേധാവി അസിം മുനീർ. പ്രസിഡന്റിന്റെ വസതിയിലെത്തിയാണ് കൂടിക്കാഴ്ച.
തുടർച്ചയായ കൂടിക്കാഴ്ചകൾ പാകിസ്താനിലെ രാഷ്ട്രീയ വൃത്തങ്ങളിൽ വീണ്ടും അട്ടിമറി അഭ്യൂഹങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഇസ്ലാമാബാദ് 27-ാം ഭേദഗതി നടപ്പിലാക്കാൻ സാധ്യതയുണ്ടെന്നും തുടർന്ന് പ്രസിഡന്റ് സർദാരി രാജിവയ്ക്കുമെന്നുമാണ് റിപ്പോർട്ടുകൾ.
പാക് സർക്കാരിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുക്കുമെന്ന റിപ്പോർട്ടുകൾ പക്ഷേ, പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് തള്ളിക്കളഞ്ഞു, മാദ്ധ്യമ റിപ്പോർട്ടുകൾ ‘വിശ്വാസ്യത’ ഇല്ലാത്തതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഉയർന്നുവരുന്ന അഭ്യൂഹങ്ങൾ,വെറും ഊഹാപോഹങ്ങൾ’ മാത്രമാണെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ‘ഫീൽഡ് മാർഷൽ അസിം മുനീർ ഒരിക്കലും പ്രസിഡന്റാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല, അത്തരമൊരു പദ്ധതിയും ആസന്നമല്ലെന്ന് ഷെരീഫ് വ്യക്തമാക്കി.
Leave a Comment