ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ഗുജറാത്ത് ടൈറ്റൻസുമായി (ജിടി) കളിച്ച സമയത്ത് മുൻ ഇന്ത്യൻ പരിശീലകൻ, ഗാരി കിർസ്റ്റൺ ശുഭ്മാൻ ഗില്ലിന്റെ ക്യാപ്റ്റൻസി അടുത്തു നിന്ന് കണ്ടിട്ടുണ്ട്. 2024 ൽ ശുഭ്മാൻ ക്യാപ്റ്റനായ ആദ്യ സീസണിൽ ടൈറ്റൻസിന്റെ ബാറ്റിംഗ് പരിശീലകനും മെന്ററുമായിരുന്നു മുൻ ദക്ഷിണാഫ്രിക്കൻ ഓപ്പണർ.
മെയ് മാസത്തിൽ രോഹിത് ശർമ്മ ടെസ്റ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷമാണ് ശുഭ്മാനെ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി നിയമിച്ചത്. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര പരമ്പരയിൽ 1-2 ന് പിന്നിലായതിനാൽ, ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയിൽ വലിയ രീതിയിൽ ഉള്ള സമ്മർദ്ദമാണ് ഗിൽ ഇപ്പോൾ അനുഭവിക്കുന്നത് എന്ന് പറയാൻ സാധിക്കും.
ഗാരി കിർസ്റ്റൺ പറഞ്ഞത് ഇങ്ങനെ :
“ഗിൽ മികച്ച കഴിവുള്ള താരമാണ്. ക്യാപ്റ്റൻസി എന്നത് നിങ്ങൾ ഒരുമിച്ച് ചേർക്കേണ്ട ഒരുപാട് കാര്യങ്ങളാണ്. അദ്ദേഹം മികച്ച ചിന്തകനാണ്. അദ്ദേഹം തന്നെ ഒരു നല്ല കളിക്കാരനാണ്. എന്നാൽ നിങ്ങൾ ശരിയാക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. ഏതൊരു നേതാവിനും മാൻ മാനേജ്‌മെന്റ് പ്രവർത്തിക്കണം. ധോണി അവിശ്വസനീയമായ മാൻ-മാനേജർ ആയിരുന്നു. ധോണിയുടെ ആ കഴിവ് വളർത്തിയെടുക്കാൻ ഗിൽ ശ്രമിച്ചാൽ അവൻ കൂടുതൽ മികച്ചവനാകും” റെഡിഫ്.കോമിന് നൽകിയ അഭിമുഖത്തിൽ കിർസ്റ്റൺ പറഞ്ഞു.
പരമ്പരയിൽ നിലവിൽ പിന്നിൽ ആണെങ്കിലും നല്ല ഫോമിൽ കളിക്കുന്ന ഗില്ലിന് ഇന്ത്യയെ അടുത്ത മത്സരത്തിൽ വിജയിപ്പിക്കും എന്ന ആത്മവിശ്വാസത്തിന് കുറവൊന്നും ഇല്ല എന്ന് നമുക്ക് മനസിലാകും.
Leave a Comment