ഡല്‍ഹി: ഹെലികോപ്ടര്‍ ഇടപാടില്‍ ബിജെപി തന്നെ ലക്ഷ്യമിടുന്നതില്‍ സന്തോഷമുണ്ടെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി. രാഹുല്‍ ഗാന്ധിയെ ലക്ഷ്യമിടുന്നതിനെക്കാളും വലിയ കാര്യങ്ങള്‍ തങ്ങള്‍ക്ക് ചെയ്യാനുണ്ടെന്നായിരുന്നു പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കനായിഡുവിന്റെ പ്രതികരണം. ദാരിദ്ര്യനിര്‍മാര്‍ജനം, തൊഴിലവസരം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളാണ് പാര്‍ട്ടിയുടെ ലക്ഷ്യം. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതി രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഒന്നാണെന്നും ഇത് നടന്നത് യുപിഎ സര്‍ക്കാരിന്റെ കാലത്തെന്നും വെങ്കയ്യ ഇതു സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിച്ചു.
ഹെലികോപ്ടര്‍ ഇടപാടിലെ ഇടപാടുകാരന് ഗൈഡോ ഹാഷ്കെയ്ക്ക് രാഹുല്‍ ഗാന്ധിയുടെ ഉപദേഷ്ടാവ് കനിഷ്ക സിംഗുമായി അടുത്ത ബന്ധമുണ്ടെന്ന് ബിജെപി എംപി കിരിത് സോമയ്യ ആരോപിച്ചിരുന്നു. ഇതിനു മറുപടിയായിട്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന.
Discussion about this post