ആലപ്പുഴ: ജെഎസ്എസ് നേതാവ് ഗൗരിയമ്മ പാര്‍ട്ടി പദവിയില്‍നിന്ന് സ്വയം വിരമിക്കണമെന്ന് ആവശ്യപ്പെട്ട് ഗൗരിയമ്മയ്ക്ക് ഒരു വിഭാഗം പാര്‍ട്ടിനേതാക്കള്‍ കത്തുനല്‍കി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബി.ഗോപന്റെ നേതൃത്വത്തിലുള്ള സംഘമാണ് കത്തുനല്‍കിയത്. ഗൗരിയമ്മ സ്വജന പക്ഷപാതം കാണിച്ചു. തീരുമാനത്തിന് ഭൂരിഭാഗം പ്രവര്‍ത്തകരുടെയും പിന്തുണയുണെന്നും കത്തില്‍ പറയുന്നു.
എന്നാല്‍ കത്ത് ഗൗരിയമ്മ തള്ളി. ഫെബ്രുവരിയില്‍ സംസ്ഥാന സമ്മേളനം വിളിക്കുമെന്നും ബി.ഗാപന്‍ അറിയിച്ചു. സിപിഎം പിന്തുണയോടെയാണ് ഗൗരിയമ്മയ്ക്കെതിരായ ഒരു വിഭാഗത്തിന്റെ നീക്കമെന്നാണ് സൂചന. ഇടതുപക്ഷത്തോട് ചേര്‍ന്നു നില്‍ക്കുമെന്ന് ജെഎസ്എസ് വ്യക്തമാക്കി.
Discussion about this post