കൊച്ചി: സിപിഐഎം സംഘടനാ പ്രവര്‍ത്തനം അവസാനിപ്പിച്ചേക്കുമെന്ന സൂചന നല്‍കി സിപിഐഎം മുന്‍ സംസ്ഥാന കമ്മറ്റി അംഗവും ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമായ ടി ശശിധരന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഈ പോസ്റ്റാണ് അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കുന്നത്. സംഘടനാ രംഗത്ത് ഇതുവരെയുള്ള തന്റെ പ്രവര്‍ത്തനങ്ങളുടെ ലഘുവിവരണം നല്‍കിയശേഷം മാര്‍ച്ച് 30 ഓടെ ഇപ്പോഴത്തെ പരിമിതികള്‍ അവസാനിക്കുമെന്നാണ് കുറിപ്പില്‍. വര്‍ത്തമാനകാല രാഷ്ട്രീയ പ്രസംഗത്തില്‍നിന്ന് പിന്മാറുകയാണെന്ന് ശശിധരന്‍ വ്യക്തമാക്കുന്നു. ഇക്കാലത്തിനിടയില്‍ നേരിട്ട വിലക്ക്, തടസ്സം, പ്രതിരോധം എന്നിവയെല്ലാം സൂചിപ്പിക്കുന്നതാണ് ശശിധരന്റെ പോസ്റ്റ്.
ഇപ്പോഴത്തെ പ്രവര്‍ത്തന രീതി അവസാനിപ്പിച്ചാലും സാമ്രാജ്യത്വ ഫാസിസ്റ്റ് വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ കഴിയുന്നിടത്തോളം പ്രവര്‍ത്തിക്കുമെന്ന് ശശിധരന്‍ വ്യക്തമാക്കുന്നു.
ശശിധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
വര്‍ത്തമാന കാല സാമൂഹ്യ രാഷ്ട്രീയ സാഹചര്യം വലിയ വാചാലത്തയേക്കാള്‍ ചെറിയ മൗനം ആണു നല്ലത് എന്ന് എന്റെ മനസ്സ് പറയാന്‍ തുടങ്ങിയിരിക്കുന്നു. 12 ത്തെ വയസ്സില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയായി ആരംഭിച്ച് നാലു പതിറ്റാണ്ടുകള്‍ക്കു ശേഷം തിരിഞ്ഞ് നോക്കുമ്പോള്‍ വിപ്‌ളവ രാഷ്ട്രീയം ഏറ്റവും ശരിയാണ് എന്ന് ഊന്നി ഊന്നി പറയാന്‍ എനിയ്ക്ക് മടിയില്ല. മാര്‍കിസ്റ്റ ദാര്‍ശനികത ചൂഷണം ഉള്ള കാലത്തോളം നവോഢയായി തുടരുക തന്നെ ചെയ്യും.എന്നാല്‍ വ്യക്തിപരമായി ഞാന്‍ ഇത്രയും വലിയ മഹാപ്രസ്ഥാനത്തിനു പറ്റിയ ആള്‍ തന്നെയാണോ എന്ന് എനിക്ക് തന്നെ സംശയം തോന്നി തുടങ്ങിയിരിക്കുന്നു. കോളേജ് രാഷ്ട്രിയ കാലം മുതല്‍ പ്രസംഗം ആരംഭിച്ചതാണ് .ആയിരക്കണക്കിന് ചെറുതും, വലുതുമായ പൊതുയോഗങ്ങളില്‍ പ്രസംഗിക്കാന്‍ എന്റെ പ്രസ്ഥാനം എന്നെ അനുവദിക്കുകയും ചെയ്തു .അവിടെയും ,ഇവിടെയുമായി വിലക്ക്, തടസ്സം ,പ്രതിരോധം എന്നിവ ഉണ്ടായിരുന്നെങ്കിലും ഇപ്പോളും പ്രഭാഷണങ്ങള്‍ തുടര്‍ന്നേ കൊണ്ടേരിക്കുന്നു. പഴയ കാലത്തെ സഖാകളെയും, പുതിയ കാലത്തെ കുരുന്ന് കുട്ടികളെയും കാണുവാനും അവരുടെയല്ലാം സ്‌നേഹത്തില്‍ പൊതിഞ്ഞ ഊഷ്മളത്ത തൊട്ടു അറിയുവാനും എനിയ്ക്ക് കഴിഞ്ഞു എന്നത് അഭിമാനകരമായി ഞാന്‍ കാണുന്നു. പക്ഷേ താല്‍കാലികമായിട്ട് എങ്കിലും വര്‍ത്തമാനകാല രാഷ്ട്രീയ പ്രസംഗത്തില്‍ നിന്നും പിന്‍മാറേണ്ടതു അത്യാവശ്യാം ആണ് എന്ന് എനിയ്ക്ക് തോന്നി തുടങ്ങിയിരിക്കുന്നു.ഇത് പൂര്‍ണ്ണമായ പിന്‍വാങ്ങല്‍ അല്ല.മാര്‍ച്ച് 30 ത്തോടു കൂടി ഇപ്പോള്‍ ഉള്ള പരിമിതികള്‍ അവസാനിക്കുന്ന തോടു കൂടി വീണ്ടും സാമ്രാജ്യത വിരുദ്ധവും ,ഫാസിസ്റ്റ വിരുദ്ധവുമായ ആശയങ്ങള്‍ എനിക്ക് കഴിയാവുന്നിടത്തോളളം പ്രചരിപ്പിക്കുവാന്‍ ഞാന്‍ പരിശ്രമിക്കുക തന്നെ ചെയ്യും.
[fb_pe url=”https://www.facebook.com/permalink.php?story_fbid=993533287413355&id=430747393691950″ bottom=”30″]
Leave a Comment