Monday, November 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

പൊന്ന്യം ബോംബ് സ്‌ഫോടന കേസ് അന്വേഷണം: ഉന്നത ഇടപെടലിനെത്തുടർന്ന് അട്ടിമറിക്കുന്നു, അറസ്റ്റിലായ പ്രതിക്ക് മറ്റാരെയും അറിയില്ലെന്നും കള്ളമൊഴി

by Brave India Desk
Sep 10, 2020, 03:02 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

കണ്ണൂർ : പൊന്ന്യം ബോംബ് സ്‌ഫോടന കേസ് അന്വേഷണം അട്ടിമറിക്കാൻ ഉന്നത തലത്തിൽ ഗൂഢനീക്കമെന്ന് ആക്ഷേപം. സംഭവം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴും അന്വേഷണം എങ്ങുമെത്താത്തതിനു പിന്നിൽ ഉന്നത രാഷ്ട്രീയ ഇടപെടലുണ്ടൊണ് ആക്ഷേപം. സംഭവത്തിൽ പ്രതികളുടെ മൊഴിയെടുക്കാൻ വൈകിയതും, യുവ നേതാവായ എം.എൽ.എയുടെ ഇടപെടലും ഉൾപ്പെടെയുള്ളവ ഇതിനു തെളിവാണ്.

പൊന്ന്യം ചുണ്ടങ്ങാപ്പൊയിൽ റോഡിലെ തെക്കേ തയ്യിൽ ആളൊഴിഞ്ഞ പറമ്പിൽ ബോംബ് നിർമ്മാണത്തിനിടെ ആണ് സ്ഫോടനം നടന്നത്. സ്ഫോടനത്തില് പോലീസ് രേഖകൾ പ്രകാരം മൂന്നു പേർക്കാണ് പരിക്കേറ്റത്. ഇവിടെ നടത്തിയ തെരച്ചിലിൽ നിർമ്മാണം പൂർത്തിയാക്കിയ 12 സ്റ്റീൽ ബോംബുകളും കണ്ടെടുത്തിരുന്നു. ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതിയായിരുന്ന മാഹി അഴിയൂർ സ്വദേശി റമീഷ് (32),  കതിരൂർ മനോജ് വധക്കേസിൽ ഉൾപ്പെട്ട ചുണ്ടങ്ങാപ്പൊയിൽ സ്വദേശി സജിലേഷ് എ സജൂട്ടി( 42), അഴിയൂർ കെ.ഒ.ഹൗസിൽ ധീരജ് (28)എന്നിവർക്കാണ് പരിക്കേറ്റത്.

Stories you may like

ശബരിമലയിൽ അരവണ വിൽപ്പന പകുതിയായി ഇടിഞ്ഞു ; 8 കോടിയിലേറെ രൂപയുടെ വൻ വരുമാനനഷ്ടം

സ്കൂളിലെ കൗൺസിലിങ്ങിൽ കുട്ടി തുറന്നുപറഞ്ഞ ആ ദുരനുഭവം’; മദ്രസ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഏഴുവർഷമായി ഒളിവിലായിരുന്ന അധ്യാപകൻ പിടിയിൽ

ഇവർക്കു പുറമെ, തലശ്ശേരിയിലെ സി.പി.എം വിമതനായ സി.ഒ.ടി നസീറിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പൊന്ന്യം വെസ്റ്റ് ചേരി പുതിയ വീട്ടിലെ കെ.അശ്വന്തും (22) കേസിലെ പ്രതിയാണ്. ഇവരിൽ മുഖ്യപ്രതി റമീഷ് ഉൾപ്പെടെയുള്ളവരുടെ മൊഴി ഇതുവരെ രേഖപ്പെടുത്താനാൻ സാധിച്ചിട്ടില്ല. നാല് ദിവസത്തിനു ശേഷമാണ് സജൂട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. ഇതും പൂർണ്ണമായിട്ടില്ല. സംഭവ സ്ഥലത്തു കാവൽ നിന്നിരുന്ന അശ്വന്തിനെ പോലീസ് സംഘം കസ്റ്റഡിയിലെടുത്തതിനു പിന്നാലെ തലശ്ശേരി എം.എൽ.എ എ.എൻ.ഷംസീർ അന്വേഷണ ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ചു സംസാരിച്ചതും സംഭവത്തിൽ ദുരൂഹത വർദ്ധിപ്പിക്കുന്നു.

സി.ഒ.ടി വധശ്രമക്കേസിൽ ആരോപണ വിധേയനായ ആളാണ് ഷംസീർ. ഷംസീറുമായി അടുത്ത ബന്ധമുള്ളയാളാണ് പിടിയിലായ അശ്വന്ത്.ബോംബ് നിർമ്മാണ കേന്ദ്രത്തിൽ ആറു പേർ ഉണ്ടായിരുുവെും ഇവരിൽ മൂു പേർ സ്‌ഫോടനം നട ഉടൻ പുഴയിൽ ചാടി രക്ഷപ്പെട്ടുവെന്നുമായിരുന്നു  ആദ്യം ലഭിച്ച വിവരം. എന്നാല് ഇപ്പോൾ അന്വേഷണ സംഘം നൽകുന്ന സൂചന സംഭവസ്ഥലത്ത് അഞ്ചു പേർ മാത്രമാണ് ഉണ്ടായിരുതെന്നാണ്. ബോംബ് സ്‌ഫോടനം നടന്നദിവസം വൈകുന്നേരം ഇതിനു തൊട്ടടുത്ത്, സജീവ സി.പി.എം പ്രവർത്തകനായ ഒരു യുവാവിന്റെ സംസ്‌കാരം നടിന്നിരുന്നു.

ആത്മഹത്യ ചെയ്തുവെന്നു പറയുന്ന ഇയാളുടെ ശവസംസ്‌കാരം പോലീസിനെ പോലും അറിയിക്കാതെയാണ് നടത്തിയതെന്നാണ് ആരോപണം. ഈ മരണം സംബന്ധിച്ച് ഒരു വാർത്തയും മാധ്യമങ്ങളിൽ വന്നതുമില്ല. ഈ ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടിരുന്നുവെങ്കിലും തുടർ നടപടകളുണ്ടായില്ല.

സ്‌ഫോടനം നടന്ന് അര മണിക്കൂറിനു ശേഷമാണ് പോലീസിനു ഈ സ്ഥലത്ത് എത്താനായത്. ഇതിനകം തെളിവുകൾ മുഴുവൻ നശിപ്പിച്ച നിലയിലായിരുന്നു. സ്ഥലത്തു നിന്നും മാറ്റാൻ സാധിക്കാത്തതിനാലാണ് 12 ബോംബുകളെങ്കിലും കസ്റ്റഡിയിലെടുക്കാൻ സാധിച്ചത്. സ്‌ഫോടനം നടന്ന സ്ഥലത്തിനടുത്ത് പുഴക്കരയിൽ നിന്നും ഒരു മൊബൈൽ ഫോണ് കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. സംഭവവുമായി ബന്ധമുള്ള ആളുടെതാണിതെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ ഇതു സംബന്ധിച്ച കൂടുതൽ അന്വേഷണം നടന്നില്ല.

തെരഞ്ഞടുപ്പുകൾ മുന്നിൽ കണ്ട് വ്യാപക അക്രമം നടത്തുന്നതിനായി ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് ബോംബ് നിർമ്മാണം നടന്നതെന്ന്  പകൽ പോലെ വ്യക്തമാണ്. നേരത്തെ സി.പി.എമ്മിനു വേണ്ടി ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തിയ സംഘമാണ് ബോംബ് നിർമ്മാണത്തിൽ ഏർപ്പെട്ടതെന്നും  നേതൃത്വത്തിന്റെ പങ്കിലേക്കാണ് വിരൽ ചൂണ്ടുന്നത്. മാത്രമല്ല, പാനൂർ മേഖലയിലെ ബി.ജെ.പി – ആർ.എസ്.എസ് നേതാക്കളുടെ വീടുകൾക്കു മുന്നിൽ അപായ ചിഹ്നങ്ങൾ പതിച്ചതും ഈ ബോംബ് നിർമ്മാണവും തമ്മിൽ ബന്ധമുണ്ടെന്നാണ് കരുതുന്നത്.

സി.പി.എം ശക്തി കേന്ദ്രത്തിൽ നടക്കുന്ന ഈ ബോംബ് നിർമ്മാണത്തെക്കുറിച്ച് നേരത്തെ തന്നെ ചില സൂചനകൾ പുറത്തു വന്നിരുന്നുവെങ്കിലും ഇതേക്കുറിച്ച് യാതൊരു അന്വേഷണവും നടന്നില്ല. ബോംബ് നിർമ്മാണ കേസിൽ അറസ്റ്റിലായ സജിലേഷ് പോലീസിനു നൽകിയ മൊഴി, ഈ കേന്ദ്രത്തിലുണ്ടായിരുന്ന ആരെയും അറിയില്ലെന്നാണ്. പോലീസിനു നൽകേണ്ട മൊഴി, ഇവരെ കൃത്യമായി പഠിപ്പിച്ചിരുന്നുവെന്ന് വേണം കരുതാൻ. തലശ്ശേരി ഡി.വൈ.എസ്.പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലാണ് ഇപ്പോൾ അന്വേഷണം നടക്കുത്.

പ്രത്യേക സംഘത്തെ അന്വേഷണം കൈമാറുമെന്ന്  പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ നടപടിയായില്ല. തലശ്ശേരി, പാനൂർ മേഖലകളിൽ മുൻ വർഷങ്ങളിൽ നടന്ന ബോംബ് നിർമ്മാണ കേസുകളിൽ ഒരിക്കൽ പോലും കൃത്യമായ അന്വേഷണം നടക്കുകയോ യഥാർത്ഥ പ്രതികളെ അറസ്റ്റു ചെയ്യുകയോ ഉണ്ടായില്ലെന്നുംപരാതിയുണ്ട്.

Tags:
Share13
Tweet
Send
Share

Latest stories from this section

‘കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം; നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവും 50,000 രൂപ പിഴയും

‘കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം; നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവും 50,000 രൂപ പിഴയും

‘തേങ്ങ പൊട്ടിച്ചപ്പോൾ ഉള്ളിൽ വെള്ളത്തിന് പകരം നിറയെ കല്ലുകൾ!; തൂക്കം കൂട്ടാൻ ഞെട്ടിക്കുന്ന പുത്തൻ തട്ടിപ്പ്

‘തേങ്ങ പൊട്ടിച്ചപ്പോൾ ഉള്ളിൽ വെള്ളത്തിന് പകരം നിറയെ കല്ലുകൾ!; തൂക്കം കൂട്ടാൻ ഞെട്ടിക്കുന്ന പുത്തൻ തട്ടിപ്പ്

‘നിങ്ങൾ കുടിക്കുന്നത് ശുദ്ധജലം തന്നെയോ?’; ബിസ്‌ലേരിക്ക് പിന്നാലെ രാജ്യത്തെ മറ്റ് കുപ്പിവെള്ള ബ്രാൻഡുകളും കുടുങ്ങുന്നു, വ്യാപക പരിശോധന

‘നിങ്ങൾ കുടിക്കുന്നത് ശുദ്ധജലം തന്നെയോ?’; ബിസ്‌ലേരിക്ക് പിന്നാലെ രാജ്യത്തെ മറ്റ് കുപ്പിവെള്ള ബ്രാൻഡുകളും കുടുങ്ങുന്നു, വ്യാപക പരിശോധന

മുഖം വെളുപ്പിക്കാൻ വാങ്ങി, ഒടുവിൽ വൃക്കകൾ തകരാറിലായി!’; ഇൻസ്റ്റഗ്രാം വഴി പ്രചരിച്ച ‘എഫ്.ട്യൂൺ’ ക്രീമിനെതിരെ കേസ്, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

മുഖം വെളുപ്പിക്കാൻ വാങ്ങി, ഒടുവിൽ വൃക്കകൾ തകരാറിലായി!’; ഇൻസ്റ്റഗ്രാം വഴി പ്രചരിച്ച ‘എഫ്.ട്യൂൺ’ ക്രീമിനെതിരെ കേസ്, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Latest News

ഗുരുനാനാക്കിന്റെ സന്ദേശത്തിന് മുന്നിൽ പ്രണാമം; ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ വസതിയിൽ ശബദ് കീർത്തനത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി

ഗുരുനാനാക്കിന്റെ സന്ദേശത്തിന് മുന്നിൽ പ്രണാമം; ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ വസതിയിൽ ശബദ് കീർത്തനത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി

വെറും 1 രൂപയ്ക്ക് വിമാന ടിക്കറ്റ്! എങ്ങനെ സാധിച്ചു?ലുങ്കിയുടുത്ത കർഷകനെ വിമാനത്തിൽ കയറ്റിയ മുൻ സെെനികൻ്റെ കമ്പനി

വെറും 1 രൂപയ്ക്ക് വിമാന ടിക്കറ്റ്! എങ്ങനെ സാധിച്ചു?ലുങ്കിയുടുത്ത കർഷകനെ വിമാനത്തിൽ കയറ്റിയ മുൻ സെെനികൻ്റെ കമ്പനി

ശബരിമലയിൽ അരവണ വിൽപ്പന പകുതിയായി ഇടിഞ്ഞു ; 8 കോടിയിലേറെ രൂപയുടെ വൻ വരുമാനനഷ്ടം

ശബരിമലയിൽ അരവണ വിൽപ്പന പകുതിയായി ഇടിഞ്ഞു ; 8 കോടിയിലേറെ രൂപയുടെ വൻ വരുമാനനഷ്ടം

സ്കൂളിലെ കൗൺസിലിങ്ങിൽ കുട്ടി തുറന്നുപറഞ്ഞ ആ ദുരനുഭവം’; മദ്രസ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഏഴുവർഷമായി ഒളിവിലായിരുന്ന അധ്യാപകൻ പിടിയിൽ

സ്കൂളിലെ കൗൺസിലിങ്ങിൽ കുട്ടി തുറന്നുപറഞ്ഞ ആ ദുരനുഭവം’; മദ്രസ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഏഴുവർഷമായി ഒളിവിലായിരുന്ന അധ്യാപകൻ പിടിയിൽ

പഹൽഗാം ഭീകരാക്രമണത്തിന് തൊട്ടുമുൻപ് ആകാശത്ത് ചൈനീസ് ഉപഗ്രഹങ്ങളുടെ അസാധാരണ നീക്കങ്ങൾ!; 37 തവണ ഭ്രമണപഥം മാറ്റി നിരീക്ഷണം

പഹൽഗാം ഭീകരാക്രമണത്തിന് തൊട്ടുമുൻപ് ആകാശത്ത് ചൈനീസ് ഉപഗ്രഹങ്ങളുടെ അസാധാരണ നീക്കങ്ങൾ!; 37 തവണ ഭ്രമണപഥം മാറ്റി നിരീക്ഷണം

വെസ്റ്റ് ബംഗാൾ അല്ല, ഇനി ‘പശ്ചിം ബംഗ’; പേരുമാറ്റ പ്രമേയം ഡിസംബർ ഒൻപതിന് സഭയിൽ അവതരിപ്പിക്കാൻ ഒരുങ്ങി സുവേന്ദു സർക്കാർ

വെസ്റ്റ് ബംഗാൾ അല്ല, ഇനി ‘പശ്ചിം ബംഗ’; പേരുമാറ്റ പ്രമേയം ഡിസംബർ ഒൻപതിന് സഭയിൽ അവതരിപ്പിക്കാൻ ഒരുങ്ങി സുവേന്ദു സർക്കാർ

ജെൻസെൻ ഹുവാങ് തിരിച്ചെത്തിയതിന് പിന്നാലെ എൻവിഡിയ ഓഹരികളിൽ 30 ശതമാനം കുതിപ്പ്!; ‘ദേശീയ നിധി’ എന്ന് വിശേഷിപ്പിച്ച് ട്രംപും രംഗത്ത്

ജെൻസെൻ ഹുവാങ് തിരിച്ചെത്തിയതിന് പിന്നാലെ എൻവിഡിയ ഓഹരികളിൽ 30 ശതമാനം കുതിപ്പ്!; ‘ദേശീയ നിധി’ എന്ന് വിശേഷിപ്പിച്ച് ട്രംപും രംഗത്ത്

ആഗോള ടെക് ലോകത്തെ ഞെട്ടിച്ച നീക്കത്തിന് പിന്നാലെ വൻ ട്വിസ്റ്റ്!; ജെൻസെൻ ഹുവാങ്ങിനെ വീണ്ടും സിഇഒ ആയി തിരിച്ചെടുത്ത് എൻവിഡിയ

ആഗോള ടെക് ലോകത്തെ ഞെട്ടിച്ച നീക്കത്തിന് പിന്നാലെ വൻ ട്വിസ്റ്റ്!; ജെൻസെൻ ഹുവാങ്ങിനെ വീണ്ടും സിഇഒ ആയി തിരിച്ചെടുത്ത് എൻവിഡിയ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies